Headlines

Crime News, Kerala News

തേനിയില്‍ ക്ഷേത്രത്തിനുള്ളില്‍ കുട്ടികളെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

തേനിയില്‍ ക്ഷേത്രത്തിനുള്ളില്‍ കുട്ടികളെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

തമിഴ്നാട്ടിലെ തേനിയില്‍ ഒരു ക്ഷേത്രത്തിനുള്ളില്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 70 വയസ്സുള്ള പൂജാരി അറസ്റ്റിലായി. പെരിയംകുളം ഭഗവതി അമ്മന്‍ ക്ഷേത്രത്തിലെ പൂജാരിയായ തിലകര്‍ ആണ് പോക്‌സോ നിയമപ്രകാരം റിമാന്‍ഡില്‍ ആയത്. ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയെയും മിഠായി നല്‍കി തിലകര്‍ അടുത്തേക്ക് വിളിച്ചു. തുടര്‍ന്ന് മൂന്നു പേരെയും പീഡിപ്പിച്ചു എന്നാണ് പരാതിയിലുള്ളത്. കൂട്ടത്തിലെ പെണ്‍കുട്ടിയാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും ക്ഷേത്രമുറ്റത്ത് തടിച്ചുകൂടി.

നാട്ടുകാര്‍ സംഘടിച്ച് എത്തിയതോടെ ക്ഷേത്രത്തില്‍ ഒളിച്ചിരുന്ന പൂജാരിയെ പെരുകുളം പോലീസ് എത്തി പിടികൂടുകയായിരുന്നു. ഇയാളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

Story Highlights: 70-year-old priest arrested in Tamil Nadu for sexually assaulting children inside temple premises

More Headlines

അതിഥി അധ്യാപകർക്ക് സമയബന്ധിതമായി ശമ്പളം; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറായി
ഇംഗ്ലണ്ടിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം; ഒക്ടോബർ 28ന് നടക്കും
കേരള സ്കൂൾ കായികമേള 2024: കൊച്ചിയിൽ വിപുലമായ സംഘാടനം
അഖിൽ പി ധർമ്മജന്റെ 'റാം c/o ആനന്ദി' നോവലിന്റെ വ്യാജപതിപ്പ് നിർമ്മിച്ച പ്രതി അറസ്റ്റിൽ
കാരുണ്യ പ്ലസ് ലോട്ടറി ഫലം: 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ചിറ്റൂരിലേക്ക്
ദുരന്തങ്ങൾക്കിടയിലും പ്രതീക്ഷ: ശ്രുതിക്ക് പുതിയ വീടൊരുങ്ങുന്നു
പാരസെറ്റമോൾ ഉൾപ്പെടെ 53 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു
കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കർഷകൻ മരിച്ചു; പ്രതിഷേധം അണപൊട്ടി
മൂവാറ്റുപുഴയിൽ രാത്രിയിൽ ശുചിമുറി മാലിന്യം തള്ളിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു

Related posts

Leave a Reply

Required fields are marked *