Headlines

Crime News, National

തമിഴ്‌നാട് ബിഎസ്പി നേതാവിന്റെ കൊലപാതക പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

തമിഴ്‌നാട് ബിഎസ്പി നേതാവിന്റെ കൊലപാതക പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

തമിഴ്‌നാട്ടിലെ ബിഎസ്പി നേതാവ് ആംസ്‌ട്രോങിന്റെ കൊലപാതകക്കേസിലെ പ്രധാന പ്രതിയായ ഗുണ്ടാനേതാവ് തിരുവെങ്കിടത്തിനെ തമിഴ്‌നാട് പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ചെന്നൈ മാധാവരത്ത് വച്ചാണ് പൊലീസ് തിരുവെങ്കിടത്തിന് നേരെ വെടിയുതിര്‍ത്തത്. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവയ്‌ക്കേണ്ടി വന്നുവെന്നാണ് പൊലീസ് പറയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ദിവസം തിരുവെങ്കിടം ഉള്‍പ്പെടെയുള്ള 4 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ആംസ്‌ട്രോങിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി ഇന്ന് തെളിവെടുപ്പ് പുരോഗമിക്കുകയായിരുന്നു. ചെന്നൈ കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലറായ ആംസ്‌ട്രോങ്ങിനെ പെരമ്പൂരിലെ വീടിന് സമീപം വെച്ചാണ് അക്രമിസംഘം കൊലപ്പെടുത്തിയത്.

തമിഴ്‌നാട് ബിഎസ്പി അധ്യക്ഷനായ ആംസ്‌ട്രോങിനെ പ്രതികള്‍ കുറച്ച് ദിവസം മുന്‍പാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇത് തമിഴ്‌നാട് പൊലീസിനുനേരെ നിരവധി വിമര്‍ശനങ്ങളുയരാന്‍ കാരണമായിരുന്നു. വെട്ടേറ്റ് ചോരവാര്‍ന്ന അവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം

Related posts