തമിഴ് സൂപ്പർതാരം വിജയ് തന്റെ പേര് അനാവശ്യമായി ഉപയോഗിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചു. മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെയാണ് നടൻ കോടതിയെ സമീപിച്ചിരിക്കുന്നത്.
സമ്മേളനങ്ങൾ നടത്തുന്നതിലും പൊതുജനങ്ങളെ സംഘടിപ്പിക്കുന്നതിലും തന്റെ പേര് അനാവശ്യമായി ഉപയോഗിക്കുന്നത് വിലക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിൽ നടൻ വിജയ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.
നടൻ വിജയുടെ പിതാവ് എസ്.എ. ചന്ദ്രശേഖർ, അമ്മ ശോഭ ചന്ദ്രശേഖർ, ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർക്കെതിരെയാണ് ഹർജി സമർപ്പിച്ചത്. നടൻ വിജയ് ഉടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും പാർട്ടി രൂപീകരിക്കുമെന്നും അദ്ദേഹത്തിന്റെ പിതാവ് എസ് എ ചന്ദ്രശേഖർ പറഞ്ഞിരുന്നു.
തങ്ങളുടെ ബന്ധു പത്മനാഭനെ പാർട്ടി പ്രസിഡണ്ടായും ഭാര്യ ശോഭയെ ട്രഷററായും നിയമിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. തുടർന്ന് വിജയ് ഫാൻസ് അസോസിയേഷൻ ‘വിജയ് മക്കൾ ഇയക്ക’ത്തെ പാർട്ടിയായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്നാണ് വിജയ് കോടതിയെ സമീപിച്ചത്. പാർട്ടിയുമായി ബന്ധമില്ലെന്നും ജനങ്ങൾ അംഗത്വം എടുക്കരുതെന്നും വിജയ് ആവശ്യപ്പെട്ടു.
Story Highlights: Tamil actor Vijay against Family and Fans associations.