താമരശ്ശേരി രൂപത പുറത്തിറക്കിയ ‘സത്യങ്ങളും വസ്തുതകളും, 31 ചോദ്യങ്ങളിലൂടെ’ എന്ന് കൈപ്പുസ്തകത്തിലാണ് വിവാദ പരാമർശം. പെൺകുട്ടികളെ വശീകരിക്കാനായി മുസ്ലീം പുരോഹിതന്മാർ ആഭിചാരക്രിയ നടത്താറുണ്ടെന്ന് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നു.
പെൺകുട്ടിയുടെ പേന, തൂവാല അല്ലെങ്കിൽ തലമുടി പുരോഹിതന്മാർ കൈക്കലാക്കുകയും അവയിൽ ഓതി കെട്ടി ആഭിചാരം നടത്താറാണ് പതിവെന്നും കൈപ്പുസ്തകത്തിൽ പറയുന്നു. കൂടാതെ ബന്ധന പ്രാർത്ഥനയിലൂടെ ഇത്തരം ആഭിചാരക്രിയകൾ മറികടക്കാമെന്നും പറയുന്നുണ്ട്.
വിശ്വാസികൾക്കായി താമരശ്ശേരി രൂപതയാണ് കൈപ്പുസ്തകം പുറത്തിറക്കിയത്. ലൗ ജിഹാദും അതിലേക്ക് നയിക്കുന്നതെങ്ങനെയെന്നും എങ്ങനെ തടയാമെന്നുമുൾപ്പടെയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുസ്തകത്തിലുണ്ട്.
മതം മാറ്റുന്നതിൽ പ്രധാനപങ്ക് ലൗജിഹാദ് വഹിക്കുന്നുണ്ടെന്നും 9 ഘട്ടങ്ങളായാണ് ഇവ നടത്തുന്നതെന്നും പുസ്തകത്തിൽ പരാമർശിക്കുന്നു.
ഇസ്ലാം മതത്തെ കുറിച്ചുള്ള നിരവധി വർഗീയ പരാമർശങ്ങളും പുസ്തകത്തിലുണ്ട്. ഇതോടെ പുസ്തകത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരിക്കുകയാണ്.
Story Highlights: Tamarassery Roopatha Handbook controversy