സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ‘വിനയശീലൻ’ എന്ന പരാമർശം അംഗീകരിക്കുന്നതായി കുണ്ടറ എംഎൽഎ പി സി വിഷ്ണുനാഥ്.
പൊതുപ്രവർത്തനത്തിനുള്ള അംഗീകാരവും ഉത്തരവാദിത്തം വർധിപ്പിക്കുന്നതുമായി കണക്കാക്കുന്നെന്ന് എംഎൽഎ പറഞ്ഞു.
എതിർ സ്ഥാനാർഥിക്കെതിരെ താൻ ഒരു തരത്തിലും വ്യക്തിപരമായ പരാമർശം നടത്തിയിട്ടില്ലെന്നും രാഷ്ട്രീയ പ്രശ്നങ്ങൾ മാത്രമായിരുന്നു ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിലെ സിപിഐയുടെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചാണ് സിപിഐ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പുറത്തുവന്നത്.
റിപ്പോർട്ടിൽ മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ പരാജയത്തിന് കാരണം സ്വഭാവ രീതിയാണെന്നും ഇത് വോട്ടർമാർക്കിടയിൽ അസ്വസ്ഥത ഉണ്ടാക്കിയെന്നും പറയുന്നു.
ഈ അവസരം വിനയശീലനായ യുഡിഎഫ് സ്ഥാനാർത്ഥി മുതലെടുത്തെന്ന് റിപ്പോർട്ട് വ്യക്തമാക്കി.
Story Highlights: CPI Election Report declares PC Vishnu Nath as a humble leader