കാബൂള്: താലിബാന്റെ പ്രതികാര നടപടികള് അഫ്ഗാനിസ്ഥാനില് ആരഭിച്ചതായി ഐക്യരാഷ്ട്രസഭയുടെ ഇന്റലിജന്റ്സ് റിപ്പോര്ട്ട്. നാറ്റോ സൈന്യത്തേയും അമേരിക്കന് സൈന്യത്തെയും സഹായിച്ചവരെ അന്വേഷിച്ച് കണ്ടെത്തി കൊലപ്പെടുത്താനാണ് പദ്ധതി.
ആയുധധാരികളായ താലിബാന് സംഘങ്ങൾ അഫ്ഗാന് സൈന്യത്തില് പ്രവര്ത്തിച്ചിരുന്നവരുടെ വീടുകളിൽക്കയറി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. അഫ്ഗാന് സൈനികരെയും വകവരുത്തുക എന്നതാണ് താലിബാന്റെ ലക്ഷ്യം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അധികാരം പിടിച്ചെടുത്തപ്പോൾ യുദ്ധം അവസാനിച്ചെന്നും പ്രതികാരനടപടികള് ഉണ്ടാകില്ലെന്നുമായിരുന്നു താലിബാൻ ഉറപ്പുനൽകിയത്. സുപ്രധാനനീക്കം സംബന്ധിച്ച രേഖകള് ഐക്യരാഷ്ട്ര സഭയുടെ രഹസ്യാന്വേഷണ വിഭാഗത്തിനാണ് ലഭ്യമായത്.
Story highlight : Taliban begins revenge says UN intelligence reports.