സൂപ്പർ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ വിടുന്നതിനെ തുടർന്നുള്ള വിടവാങ്ങൽ പ്രസംഗം വികാരനിർഭരമായിരുന്നു. മെസ്സിയുടെ വിടവാങ്ങൽ പ്രസംഗത്തിനിടയിൽ കരച്ചിൽ അടക്കാനാവാതെ അദ്ദേഹം വിങ്ങിപൊട്ടിയിരുന്നു.
പ്രസംഗത്തിനിടയിൽ വിതുമ്പിയ മെസ്സിയെ ആശ്വസിപ്പിക്കാൻ ഭാര്യ അന്റോനെല്ല കൈമാറിയ ടിഷ്യു പേപ്പർ ഉപയോഗിച്ചാണ് കണ്ണീർ തുടച്ചത്. ചടങ്ങിനിടയിൽ നിലത്തുവീണ ഈ ടിഷ്യൂപേപ്പർ ആരാധകൻ ലേലത്തിന് വയ്ക്കുകയായിരുന്നു. ആരാധകൻ തന്നെയാണ് ഓൺലൈൻ സൈറ്റിൽ ടിഷ്യൂ പേപ്പർ വില്പനയ്ക്ക് വയ്ച്ച കാര്യം പുറത്തുവിട്ടത്.
‘മെസ്സിയെ പോലെയുള്ള ലോകോത്തര ഫുട്ബോളറെ വാർത്തെടുക്കാൻ മെസ്സിയുടെ ജനിതകാംശമുള്ള ടിഷ്യു’ എന്ന അടിക്കുറിപ്പോടെയാണ് ടിഷ്യു പേപ്പർ ലേലത്തിന് വച്ചത്. 7 കോടി 44 ലക്ഷം രൂപയാണ് ലേലത്തുക.
Story Highlights: Lionel Messi’s tear soaked tissue on sale.