Headlines

Cinema, Entertainment

‘കാണെക്കാണെ’ കണ്ട് അഭിപ്രായം പറഞ്ഞവർക്ക് നന്ദിയുമായി സുരാജ് വെഞ്ഞാറമൂട്.

kanekane movie malayalam
Photo Credit: Instagram/surajvenjaramoodu

ഏറ്റവും പുതുതായി പ്രദര്‍ശനത്തിനെത്തിയ കാണെക്കാണെ എന്ന ചിത്രത്തിനു മികച്ച പ്രതികരണമാണ്  ലഭിച്ചുകൊണ്ടിരിക്കുന്നത്.സുരാജും ടൊവിനൊ തോമസുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഐശ്വര്യ ലക്ഷ്‍മി ആണ് ചിത്രത്തിലെ നായിക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന് ലഭിക്കുന്ന അഭിപ്രായങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

“കാണെക്കാണെ എന്ന പുതിയ ചിത്രത്തിനു വിലയേറിയ അഭിപ്രായങ്ങള്‍ നൽകുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.ഇതുവരെയും സിനിമ കാണാത്തവര്‍ ഉടൻ ചിത്രം കാണണമെന്നും “സുരാജ് വീഡിയോയിലൂടെ അഭ്യര്‍ഥിച്ചു.

സോണി ലിവില്‍ ആണ് ചിത്രം റിലീസ് ചെയ്‍തത്.ഡ്രീം ക്യാച്ചറിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ചിത്രത്തിന്റെ സംവിധാനം മനു അശോകനാണ് നിർവഹിച്ചിരിക്കുന്നത്.

ബോബി- സഞ്‍ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ.ആല്‍ബി ആന്റണി- ഛായാഗ്രാഹണം,ശ്രേയ അരവിന്ദ്- വസ്‍ത്രാലങ്കാരം,വിഷ്‍ണു ഗോവിന്ദ്-സൗണ്ട് ഡിസൈൻ എന്നിങ്ങനെയാണ് ചിത്രത്തിന്റെ അണിയറ.

കാണെക്കാണെ എന്ന ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമാണ് ‘കാണെക്കാണെ’.

Story highlight : Suraj thanked for the response to his new film ‘Kanekane’.

More Headlines

മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' 2026 മാർച്ച് 20-ന് തിയേറ്ററുകളിൽ
എ ആർ എം വ്യാജ പതിപ്പ്: സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ജിതിൻ ലാൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
അജയന്റെ രണ്ടാം മോഷണം: സിനിമയിൽ അഭിനയിക്കാതെ തന്നെ മമിത ബൈജു നായികയായി; ടൊവിനോ തോമസ് നന്ദി പറഞ്ഞു
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്
താരസംഘടന അമ്മയുടെ താൽക്കാലിക ഭരണ സമിതി യോഗം നാളെ; ജനറൽ ബോഡി യോഗ തീയതി നിശ്ചയിക്കും
ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു; 18 വയസ്സിൽ താഴെയുള്ളവർക്ക് 'ടീൻ അക്കൗണ്ടുകൾ'
പ്രശസ്ത നാടക നടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു; 60 വര്‍ഷത്തെ നാടക ജീവിതം അവസാനിച്ചു
അമ്മയുടെ അടിയന്തര യോഗം നാളെയില്ല; വാർത്തകൾ തള്ളി നേതൃത്വം

Related posts