കെ.എം ഷാജിക്കെതിരായ കോഴക്കേസ് തള്ളി; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

Anjana

KM Shaji bribery case

മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി നേരിട്ടു. വിജിലന്‍സ് കേസ് റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഇഡി നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി. കെ എം ഷാജിക്ക് നേരിട്ട് കോഴ ആരും നല്‍കിയതായി മൊഴിയില്‍ ഇല്ലെന്നും, ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്നും കോടതി ചോദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും, അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പാണ് ഹൈകോടതി ഇടപ്പെട്ടതെന്നും സംസ്ഥാനത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കേസിലെ മൊഴികളും, മാറ്റിപ്പറഞ്ഞ മൊഴികളും ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

2014ല്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന ഷാജിയുടെ ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലവും നല്‍കി. കോഴ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍ നല്‍കിയ ആദ്യ മൊഴിയില്‍ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് മൊഴി മാറ്റിയെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

  നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് കേസ്: പി വി അന്‍വര്‍ എംഎല്‍എ ജാമ്യത്തില്‍ പുറത്തിറങ്ങി

Story Highlights: Supreme Court dismisses bribery case against K M Shaji, setback for state government

Related Posts
ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി
K. Vinod Chandran

കേരള ഹൈക്കോടതിയിലും പറ്റ്ന ഹൈക്കോടതിയിലും സേവനമനുഷ്ഠിച്ച ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ സുപ്രീം Read more

മുസ്ലിം ലീഗിനെ പുകഴ്ത്തി രമേശ് ചെന്നിത്തല; മുഖ്യമന്ത്രിയെ വിമർശിച്ചു
Ramesh Chennithala

മുസ്ലിം ലീഗിന്റെ മതേതര നിലപാടുകളെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി Read more

മുസ്ലിം ലീഗ് പരിപാടിയിൽ നിന്ന് ജി. സുധാകരൻ വിട്ടുനിന്നു; വിവാദം
G. Sudhakaran

ആലപ്പുഴയിൽ നടന്ന മുസ്ലിം ലീഗ് സെമിനാറിൽ നിന്ന് ജി. സുധാകരൻ വിട്ടുനിന്നു. പരിപാടിയിൽ Read more

  കരിപ്പൂർ ഹജ്ജ് നിരക്ക് വർധനവ്: ഗൂഢാലോചനയെന്ന് മുസ്ലിം ലീഗ്
അദാനിക്കെതിരായ കൈക്കൂലി കേസ്: യുഎസ് നടപടിയെ ട്രംപ് അനുകൂലി വിമർശിച്ചു
Adani bribery case

ഗൗതം അദാനിക്കും മറ്റ് ഏഴ് പേർക്കുമെതിരായ കൈക്കൂലി കേസിൽ അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് Read more

സമസ്ത നേതാവിനെതിരെ ലീഗിന്റെ വിമർശനം
Muslim League

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ബിഷപ്പിനൊപ്പം കേക്ക് മുറിച്ചതിനെ വിമർശിച്ച സമസ്ത നേതാവ് Read more

സംഭലിലെ മസ്ജിദ് കിണർ: തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി
Sambhal Mosque Well

സംഭലിലെ സാഹി ജുമാ മസ്ജിദിന്റെ കവാടത്തിലെ കിണറിന്റെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം Read more

സ്വവർഗ വിവാഹം: പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി
same-sex marriage

സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നിഷേധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ Read more

കരിപ്പൂർ ഹജ്ജ് നിരക്ക് വർധനവ്: ഗൂഢാലോചനയെന്ന് മുസ്ലിം ലീഗ്
Hajj fare

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാനിരക്ക് വർധനവിനെതിരെ മുസ്‌ലിം ലീഗ് പ്രതിഷേധവുമായി രംഗത്ത്. കണ്ണൂരും Read more

  പെരിയ ഇരട്ടക്കൊല: സിപിഐഎം നേതാക്കളുടെ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും
ആസാറാം ബാപ്പുവിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു; മാർച്ച് 31 വരെ പുറത്തിറങ്ങാം
Asaram Bapu interim bail

ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആസാറാം ബാപ്പുവിന് സുപ്രീം കോടതി ഇടക്കാല ജാമ്യം Read more

ആസാറാം ബാപ്പുവിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു; മാർച്ച് 31 വരെ പുറത്തിറങ്ങാം
Asaram Bapu interim bail

ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആസാറാം ബാപ്പുവിന് സുപ്രീം കോടതി ഇടക്കാല ജാമ്യം Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക