3-Second Slideshow

എനിക്കാവതില്ലേ പൂക്കാതിരിക്കാൻ, കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ; വിഷുവിനു പിന്നിലെ ‘കണിക്കൊന്നക്കഥ’

നിവ ലേഖകൻ

Kanikkonna Flower

ഐതിഹ്യങ്ങൾക്കും കെട്ടുകഥകൾക്കും പഞ്ഞമില്ലാത്ത നാട്ടിൽ ‘കണിക്കൊന്ന’യ്ക്കു പിന്നിലുമുണ്ടൊരു കഥ
നാളെ വിഷുവാണല്ലോ. വിഷുവിനു പിന്നിലുമുണ്ട് കഥകൾ. കണി കാണുന്ന അപൂർവാനുഭവത്തിനു പിന്നിലുമുണ്ട് ഐതിഹ്യം. കണിക്കൊന്നയാണല്ലോ വിഷുന്റെ ഹൈലൈറ്റ്. വിഷു ആകുമ്പോൾ പൂക്കും, പിന്നാലെ കൊഴിയും. അതിനുമപ്പുറം എന്തുണ്ടെന്ന് പലരും ചിന്തിച്ചിരിക്കാം. പലരും പറഞ്ഞ് കേട്ടിട്ടും ഉണ്ടാകില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘‘എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ,
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ…!!’’

കവി അയ്യപ്പ പണിക്കരുടെ വരികളാണ്. പൂക്കാതിരിക്കാൻ ആവതില്ലാത്ത കൊന്ന മരം പൂത്ത് തളിർത്ത് കണിയായും കനവായും പടർന്നു കൊണ്ടിരിക്കുന്നു. ഈ കണിക്കൊന്നയ്ക്ക് പിന്നിലെ കെട്ടുകഥ രസകരമാണ്.

ത്രേതാ യുഗത്തിൽ വനവാസത്തിനിടെ കാണാതായ സീതാ ദേവിയേ അന്വേഷിക്കാനായി ശ്രീരാമൻ ഇറങ്ങിത്തിരിച്ചപ്പോൾ വഴി മധ്യേ സുഗ്രീവനെ കണ്ട കഥ കേട്ടിട്ടുണ്ടല്ലോ. ബാലിയെ ഭൂമുഖത്ത് നിന്നും ഇല്ലാതെയാക്കാൻ സുഗ്രീവൻ സഹായം തേടുന്നത് ശ്രീരാമനോടാണ്. ബാലിയെ ശ്രീരാമൻ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്റെ പിന്നിൽ മറഞ്ഞു നിന്നായിരുന്നു. ഈ മരത്തെ ബാലിയുടെ പിൻഗാമികൾ ബാലിയെ ‘കൊന്ന’ മരം എന്ന് വിളിച്ചു. അത് പിന്നീടത് കൊന്ന മരമായി മാറി. പാവം ആ മരത്തിന് വല്ലാതെ വിഷമമായത്രേ. ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേൾക്കേണ്ടി വന്നല്ലോ എന്നോർത്ത് മരം പരിതപിച്ചു. മരം ശ്രീരാമനെ സ്മരിച്ചു. ശ്രീരാമൻ മരത്തിനു മുന്നിൽ പ്രത്യക്ഷനായി.

മരം സങ്കടത്തോടെ ചോദിച്ചു, ‘‘അല്ലയോ ഭഗവാനേ, എന്റെ പിന്നിൽ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ…? എന്നാൽ കൊന്ന മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്. എനിക്ക് ഈ പഴി താങ്ങുവാന് വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തി തരാൻ ദയവുണ്ടാകണം..’’

ശ്രീരാമൻ പറഞ്ഞു, ‘‘പൂർവ ജന്മത്തിൽ നീ ഒരു മഹാത്മാവിനെതിരെ തെറ്റിദ്ധാരണ മൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്മ്മ ഫലം അനുഭവിക്കുക തന്നെ വേണം. ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാൽ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്റെ വര്ഗ്ഗത്തില്പ്പെട്ടവര്ക്കും ഭാവിയിൽ ഒരു സൗഭാഗ്യം ലഭിക്കും. കാത്തിരിക്കുക.”

  കീം എൻട്രൻസ് പരീക്ഷ: മോഡൽ പരീക്ഷയ്ക്ക് അവസരം

ശ്രീരാന്റെ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ച് കൊന്ന മരം കാത്തിരുന്നു. ത്രേതാ യുഗം കഴിഞ്ഞ് കലി യുഗമെത്തി. ശ്രീകൃഷ്ണന്റെ അവതാരപ്പിറവിയെത്തി. ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ഗുരുവായൂരില് ഒരു കുട്ടി ശ്രീകൃഷ്ണന് പ്രിയപ്പെട്ടവനായി. ഉണ്ണിക്കണ്ണനെ ആ ഉണ്ണിയെന്ന് തന്നെ വിളിപ്പേരുള്ള ആ കുട്ടി കളിക്കൂട്ടുകാരനായി കണ്ടു. ഉണ്ണിയുടെ നിഷ്കളങ്കതയിൽ ആകൃഷ്ടനായ ഉണ്ണിക്കണ്ണൻ ആ കുട്ടിയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഉണ്ണി എപ്പോള് വിളിച്ചാലും കണ്ണന് കൂടെ ചെല്ലും. തൊടിയിലും പാടത്തും പറമ്പിലുമെല്ലാം രണ്ട് പേരും കളിച്ചു നടക്കും. അക്കാര്യം ഉണ്ണി പറയുമ്പോള് ആരും വിശ്വസിച്ചിരുന്നില്ല. ഉണ്ണിയുടെ വെറും സങ്കൽപ്പം മാത്രമായി പലരും കരുതി.

ഒരു ദിവസം ക്ഷേത്രത്തിൽ തിളക്കമേറെയുള്ള ഒരു സവിശേഷ സ്വർണ മാല ഒരു ഭക്തന് ഗുരുവായൂരമ്പല നടയിൽ സമര്പ്പിച്ചു. അന്ന് ആ മാലയും ഇട്ടു കൊണ്ടാണ് ഉണ്ണിക്കണ്ണന് തന്റെ കൂട്ടുകാരനായ ഉണ്ണിയെ കാണാനെത്തിയത്. ഉണ്ണിക്കണ്ണന്റെ മാല കണ്ടാപ്പോൾ ഉണ്ണിയ്ക്ക് അത് അണിയാന് മോഹം തോന്നി. ഉണ്ണിയെ ആഗ്രഹം തിരിച്ചറിഞ്ഞ ഉണ്ണിക്കണ്ണൻ അത് അവന് സമ്മാനിച്ചു.

വൈകിട്ട് ഗുരാവായൂരമ്പല നട തുറന്നപ്പോൾ മാല കാണാത്തത് പൂജാരി ശ്രദ്ധിച്ചു. തുടർന്ന് അന്വേഷണം ആരംഭിച്ചു. ആ സമയം കുഞ്ഞിന്റെ കയ്യില് വില പിടിപ്പുള്ള മാല കണ്ട മാതാപിതാക്കൾ അവന് പറഞ്ഞതൊന്നും വിശ്വസിച്ചില്ല. അവനെയും കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ഉണ്ണി ഇത് തനിക്ക് ഉണ്ണിക്കണ്ണൻ സമ്മാനിച്ചതാണെന്ന് പറഞ്ഞു കൊണ്ടേയിരുന്നു. ആരും അത് വിശ്വസിച്ചില്ല. കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാൻ ഒരുങ്ങി. പേടിച്ചരണ്ട കുഞ്ഞ് തന്റെ കഴുത്തിൽ നിന്നും മാല ഊരിയെടുത്ത് ദേഷ്യത്തോടെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.

എന്നിട്ട് പറഞ്ഞു, ‘‘കണ്ണാ, നീ എന്റെ ചങ്ങാതിയല്ല. ആണെങ്കിൽ എന്നെ ശിക്ഷിക്കരുതെന്നും നിന്റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മാലയും..’’

ഉണ്ണിയുടെ പെട്ടെന്നുള്ള പ്രതികരണം കണ്ട് കണ്ടു നിന്നവർ വാ പൊളിച്ചു. ‘‘ഇവനിത്ര ധിക്കാരമോ..’’ എന്നുള്ള രീതിയിൽ പലരും പരസ്പരം പിറു പിറുത്തു. ഉണ്ണി വലിച്ചെറിഞ്ഞ ആ മാല ചെന്ന് വീണത് അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ, കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ആ മരം മുഴുവനും സ്വർണ നിറത്തിലുള്ള മനോഹരമായ പൂക്കളാൽ നിറഞ്ഞു.

  ദിവ്യ എസ് അയ്യർക്ക് പിന്തുണയുമായി കെ കെ രാഗേഷ്

ആ സമയത്ത് ശ്രീകോവിലില് നിന്നും അശരീരി മുഴങ്ങി, ‘‘ഇത് എന്റെ ഭക്തനു ഞാന് നല്കിയ നിയോഗമാണ്. ഈ പൂക്കളാല് അലങ്കരിച്ച് എന്നെ കണി കാണുമ്പോള് എല്ലാവിധ ഐശ്വര്യവും സമ്പല് സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള് കണി കാണുന്നത് മൂലം ദുഷ്ക്കീര്ത്തി കേള്ക്കേണ്ടാതായി വരില്ല…’’

അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്. ഗുരുവായൂരപ്പന്റെ അനുഗ്രഹത്താല് കണിക്കൊന്ന എല്ലാ മനസ്സുകളിലും സന്തോഷത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായി അന്നു മുതൽ സ്ഥാനം പിടിച്ചു. അങ്ങനെ ബാലിയെ‘കൊന്ന’ മരത്തിന്റെ പേര് ‘കണിക്കൊന്ന’യെന്നായി. വിഷുവിനു കണി കാണാൻ കൊന്നയില്ലാത്തത് ചിന്തിക്കാൻ പോലും പറ്റാതെയായി.

ഐതിഹ്യങ്ങൾക്കും കെട്ടുകഥകൾക്കും പഞ്ഞമില്ലാത്ത നാട്ടിൽ ‘കണിക്കൊന്ന’യ്ക്കു പിന്നിൽ പറഞ്ഞ് കേൾക്കുന്ന കഥയാണിത്. നാളെ വിഷുവാണ്. സന്തോഷത്തിന്റെ കണിക്കൊന്നപ്പൂക്കൾ കണി കണ്ട് മലയാളക്കര ഉണരുന്ന ദിനം. പടക്കം പൊട്ടിച്ചും വിഷു സദ്യയൊരുക്കിയും ഏവരും വിഷു ആഘോഷിക്കുന്നു. ഏവർക്കും ‘നിവാ ഡേയിലി’യുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

Story Highlights: The article explores the legend behind the Kanikkonna flower, a symbol of prosperity and happiness during the Vishu festival in Kerala.

Related Posts
പുനലൂർ റെയിൽവേ സ്റ്റേഷനിൽ 13കാരിക്ക് പാമ്പുകടി; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
snake bite Punalur

പുനലൂർ റെയിൽവേ സ്റ്റേഷനിൽ പാമ്പുകടിയേറ്റ 13കാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read more

പരീക്ഷാ പേപ്പർ ചോർച്ച: പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു
Kasaragod exam paper leak

കാസർകോട് പാലക്കുന്ന് കോളേജിലെ പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. Read more

എരമംഗലം സംഭവം: രണ്ട് പൊലീസുകാർ സസ്പെൻഡിൽ
Police Assault Complaint

എരമംഗലത്ത് ഉത്സവത്തിനിടെ സിപിഐഎം പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. Read more

  മഞ്ചേരി മെഡിക്കൽ കോളേജിൽ പാരാമെഡിക്കൽ പ്രവൃത്തി പരിചയത്തിന് അപേക്ഷ ക്ഷണിച്ചു
ചോദ്യപേപ്പർ ചോർച്ച: ഗ്രീൻവുഡ്സ് കോളജ് പ്രിൻസിപ്പൽ സസ്പെൻഡിൽ
Kasaragod exam paper leak

കാസർഗോഡ് പാലക്കുന്നിലെ ഗ്രീൻവുഡ്സ് കോളജിൽ പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പ്രിൻസിപ്പൽ പി. Read more

കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് എം എ ബേബി
Kerala Election Prediction

കേരളത്തിൽ എൽഡിഎഫ് മൂന്നാം വട്ടവും അധികാരത്തിൽ വരുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം Read more

സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷ്
CPIM Ernakulam Secretary

സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന Read more

കോട്ടയം ഏറ്റുമാനൂരിൽ ലഹരിമരുന്നുകളുടെ വൻശേഖരം പിടിച്ചെടുത്തു
drug seizure kottayam

ഏറ്റുമാനൂരിൽ ലഹരിമരുന്നുകളുടെ വൻ ശേഖരം പിടികൂടി. ആലപ്പുഴ സ്വദേശിയായ സന്തോഷിൽ നിന്നാണ് മെഫൻ്റർമൈൻ Read more

ഈസ്റ്റർ ദിനത്തിൽ കർദിനാൾ ആലഞ്ചേരിയെ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു
Rajeev Chandrasekhar

ഈസ്റ്റർ ദിനത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read more

ലഹരിക്കേസ്: കോടതിയെ സമീപിക്കാൻ ഒരുങ്ങി ഷൈൻ ടോം ചാക്കോ
Shine Tom Chacko drug case

തനിക്കെതിരെയുള്ള ലഹരിക്കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് നടൻ ഷൈൻ ടോം ചാക്കോ. Read more

ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും
Shine Tom Chacko drug case

ലഹരിമരുന്ന് കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും. ഷൈൻ Read more