സുപ്രീം കോടതിയുടെ സമയപരിധി നിർദ്ദേശത്തിനെതിരെ കേന്ദ്രം പുനഃപരിശോധനാ ഹർജി നൽകാൻ ഒരുങ്ങുന്നു. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് കേന്ദ്ര സർക്കാർ പുനഃപരിശോധനാ ഹർജി നൽകാൻ ഒരുങ്ങുന്നത്. ഈ വിധിയിൽ കേന്ദ്രത്തിന്റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നും സമയപരിധി ഉത്തരവ് പുനപരിശോധിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. തുടർ നടപടികൾ ആലോചിക്കാൻ ആഭ്യന്തര മന്ത്രാലയം നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
\n
ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് പരമാവധി മൂന്ന് മാസത്തെ സമയപരിധിയാണ് സുപ്രീം കോടതി വിധിയിൽ നിഷ്കർഷിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചിന് മുമ്പാകെയായിരിക്കും കേന്ദ്രം ഹർജി സമർപ്പിക്കുക. രാഷ്ട്രപതിക്കും ഗവർണർക്കും സമ്പൂർണ്ണ വീറ്റോ അധികാരമില്ലെന്നും ബില്ലുകൾ പിടിച്ചുവയ്ക്കുന്നതിന് വ്യക്തമായ കാരണം വേണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
\n
രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചാൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നു. സമയപരിധി നിശ്ചയിച്ചത് പുനപരിശോധിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ബില്ലുകളിൽ തീരുമാനമെടുക്കുന്നതിനുള്ള സമയപരിധി സംബന്ധിച്ച സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഹർജി നൽകുമെന്നാണ് റിപ്പോർട്ട്.
Story Highlights: The Indian government is preparing to file a review petition against the Supreme Court’s verdict that sets deadlines for the President and Governors to decide on bills.