സെപ്റ്റംബർ 12-ന് നടന്ന നീറ്റ് പരീക്ഷഫലം പ്രഖ്യാപിക്കാൻ എൻ ടി എ ക്ക് സുപ്രീംകോടതി അനുമതി നൽകി.
16 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പരീക്ഷ 2021 ൽ എഴുതിയിട്ടുള്ളത്.
ബോംബെ ഹൈക്കോടതി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞിരുന്നു.തെറ്റായ സീരിയൽ നമ്പറുകളുള്ള ചോദ്യപേപ്പറുകളും ഉത്തര കടലാസ്സുകളും കൈമാറിയെന്നതിനെ തുടർന്ന് വൈശാനവി ഭോപ്പാലി, അഭിഷേക് ശിവജി എന്നിവർക്ക് നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ പരീക്ഷാഫലം വൈകിയാൽ അത് ബാക്കി കുട്ടികളുടെ ഭാവിയെ ബാധിക്കും എന്ന് പറഞ്ഞ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
പിന്നീട് രണ്ടു വിദ്യാർഥികൾക്കായി പരീക്ഷാഫലം തടഞ്ഞു വയ്ക്കാൻ ആകില്ലെന്നും ബോംബെ ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യുന്നുവെന്നും സുപ്രീം കോടതി അറിയിച്ചു.
Story highlight : Supreme court allows NTA to declare NEET 2021 results.