അവയവമാറ്റ ശസ്ത്രക്രിയയിൽ പുത്തൻ ചുവടുവെപ്പുമായി യുഎസിലെ ഡോക്ടർമാർ.
പന്നിയുടെ വൃക്ക ജനിതക മാറ്റം വരുത്തിയാണ് മനുഷ്യനിൽ ഘടപ്പിച്ചത്.ന്യൂയോർക്ക് നഗരത്തിലെ എൻവൈയു ലംഗോൺ ഹെൽത്ത് എന്ന ആശുപത്രിയിലാണ് അവയവമാറ്റ ശസ്ത്രക്രിയ നടന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയുടെ ഇരുവൃക്കകളും തകരാറിലായിരുന്നു.സാധാരണ മാറ്റിവെച്ച വൃക്ക ശരീരം പുറന്തള്ളുകയാണ് അങ്ങനെയാണ് ശസ്ത്രക്രിയ പരാജയപ്പെടുന്നത് പക്ഷേ ഈ ശസ്ത്രക്രിയ വിജയിക്കുകയായിരുന്നു.
വൃക്കയെ ശരീരത്തിൽ നിന്നും പുറംതള്ളുന്ന മോളിക്ക്യൂളിനെ ജനിതക മാറ്റത്തിലൂടെ മാറ്റിയതുകൊണ്ടാണ് ശസ്ത്രക്രിയ വിജയം ആയത് എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
മാറ്റിവെച്ച വൃക്കകൾ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങിയതായും അറിയിച്ചു.
Story highlight : Success in kidney transplantation of pig to human .