പെരുവട്ടൂരിൽ തെരുവുനായയുടെ ആക്രമണം രണ്ടുവയസ്സുകാരനടക്കം നാലുപേർക്ക് പരിക്ക്
കോഴിക്കോട് പെരുവട്ടൂരിൽ തെരുവുനായയുടെ ആക്രമണത്തിന് വീണ്ടും ഇരയായി നാലുപേർ. വിജയലക്ഷ്മി, മകൾ രചന, രണ്ടു വയസ്സുകാരനായ കൊച്ചുമകൻ ധ്രുവിൻ ദക്ഷ്, മുബാറക് എന്നിവർക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് വെച്ചായിരുന്നു സംഭവം. നിരന്തരമായി തെരുവ് നായകളുടെ ശല്യം അനുഭവിക്കുന്ന പ്രദേശമാണ് പെരുവട്ടൂർ എന്നും നാട്ടുകാർ പരാതിപ്പെടുന്നു.
ധ്രുവിൻ ദക്ഷിന്റെ നെറ്റിക്കും മൂക്കിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ രക്ഷിക്കാനെത്തിയപ്പോഴാണ് മുബാറക്കിനും കടിയേറ്റത്. കഴിഞ്ഞ ദിവസവും പ്രദേശത്ത് തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു എന്നും നാട്ടുകാർ പറയുന്നു.
പരിക്കേറ്റവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തെരുവ് നായയെ പിടികൂടണമെന്നും നാട്ടുകാരെ കടിച്ച നായ പ്രദേശത്ത് അലഞ്ഞുതിരിയുന്നുവെന്നും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. അധികൃതർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Story Highlights: Four people, including a two-year-old, were injured in a stray dog attack in Peruvattur, Kozhikode.