ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് അടുത്ത മെഡൽ നേട്ടം. ഇന്ത്യൻ ബാഡ്മിന്റൺ താരം സുഹാസ് യതിരാജാണ് ഇന്ത്യയുടെ പതിനെട്ടാം വെള്ളിമെഡൽ സ്വന്തമാക്കിയത്.
ബാഡ്മിന്റൺ വ്യക്തിഗത പുരുഷ എസ്എൽ 4 വിഭാഗത്തിൽ ഫ്രാൻസ് താരം ലൂക്കാസ് മസൂറിനോട് സ്വർണമെഡൽ പോരാട്ടത്തിൽ കീഴടങ്ങിയാണ് വെള്ളി നേടിയത്.
Congrats: :flag-in: @suhasly @dmgbnagar bags #Silver in #ParaBadminton Men’s Singles SL4 #Tokyo2020 #Paralympics #WeThe15#JaiHind @narendramodi @ianuragthakur @Media_SAI @IndiaSports @LICIndiaForever @MyIndianBank @KotakBankLtd @centralbank_in @KotakBankLtd @UnionBankTweets @bwfmedia:badminton_racquet_and_shuttlecock: pic.twitter.com/o6Rehzqrke
— Paralympic India :flag-in: #Cheer4India :sports_medal: #Praise4Para (@ParalympicIndia) September 5, 2021
ആദ്യ സെറ്റിൽ ആധിപത്യം നേടാൻ യതിരാജിന് കഴിഞ്ഞെങ്കിലും അടുത്ത രണ്ട് സെറ്റുകളിൽ ഫ്രാൻസിന്റെ ടോപ് സീഡർ ആധികാരികമായ വിജയം നേടുകയായിരുന്നു. യതിരാജിന് ഫൈനലിൽ തന്റെ മികച്ച പോരാട്ടം കാഴ്ചവയ്ക്കാൻ കഴിഞ്ഞു.
ഉത്തർപ്രദേശ് കേഡറിലെ 2007 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയാണ് സുഹാസ്. നിലവിൽ ഗൗതം നഗറിലെ ജില്ലാ മജിസ്ട്രേറ്റായി സേവനമനുഷ്ടിക്കുകയാണ്.
ഇന്നലെ നടന്ന ടോക്കിയോ പാരാലിമ്പിക്സ് ബാഡ്മിന്റൺ വ്യക്തിഗത പുരുഷ എസ്എൽ3 വിഭാഗത്തിൽ സ്വർണവും വെങ്കലവും ഇന്ത്യ കരസ്ഥമാക്കിയിരുന്നു.
Story Highlights: Silver in Tokyo Olympics Badminton SL4.