കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്ജിൽ നിന്നും പിടികൂടി. മാട്രിമോണിയൽ വഴിയുള്ള തട്ടിപ്പിന് പൊലീസുകാർ, ബാങ്ക് ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവർ ഇരയായി.
ചില പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് തട്ടിപ്പ് നടന്നതെന്ന് സംശയിക്കുന്നു. തൃശൂർ സ്വദേശിയായ പൊലീസുകാരൻ മാട്രിമോണിയിലൂടെയുള്ള വിവാഹ ആലോചനയിൽ കുടുങ്ങി.
കണ്ണൂരിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പണം തട്ടാൻ കൂട്ടുനിന്നതായി വിവരമുണ്ട്. ശ്രുതി ഇയാളെ പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ സി ഐ ആണെന്നും അമ്മാവനെന്നും പരിചയപ്പെടുത്തി.
ഇയാളുടെ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ അയച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരും ശ്രുതിയുടെ തട്ടിപ്പിനിരയായി.
പുല്ലൂർ – പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നൽകി ജയിലിലടച്ചതോടെയാണ് ഈ തട്ടിപ്പ് പുറത്തായത്. ഐ എസ് ആർ ഒയിൽ അസിസ്റ്റന്റ് എഞ്ചിനീയർ, ഐഎഎസ് വിദ്യാർത്ഥിനി എന്നിങ്ങനെ ചമഞ്ഞാണ് ശ്രുതി യുവാക്കളെ വലയിലാക്കിയത്.