ഷിരൂര്‍ ദുരന്തം: പുഴയില്‍ നിന്ന് കണ്ടെത്തിയ സ്‌കൂട്ടര്‍ ലക്ഷ്മണിന്റെ ഭാര്യയുടേത്; തിരച്ചിലില്‍ നിന്ന് പിന്മാറി ഈശ്വര്‍ മാല്‍പേ

Anjana

Shiroor disaster scooter found

ഷിരൂര്‍ ഗംഗാവാലി പുഴയില്‍ നിന്ന് കണ്ടെത്തിയ സ്‌കൂട്ടര്‍ പ്രദേശത്ത് കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ഭാര്യയുടേതാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. കറുത്ത ആക്ടീവ സ്‌കൂട്ടറാണ് പുഴയില്‍ നിന്ന് ലഭിച്ചത്. ചതഞ്ഞരഞ്ഞ നിലയിലുള്ള ഈ സ്‌കൂട്ടറിലാണ് കുട്ടികളെ പഠിക്കാന്‍ ഉള്‍പ്പടെ കൊണ്ടുപോയിരുന്നതെന്ന് ബന്ധുക്കള്‍ ഓര്‍മ്മിപ്പിച്ചു. ദുരന്തമുണ്ടായ പുഴയോരത്ത് ചായക്കട നടത്തുന്ന ലക്ഷ്മണ്‍ നായിക്കും ഭാര്യയും രണ്ടു മക്കളും മണ്ണിടിച്ചിലില്‍ മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പുഴയില്‍ നിന്നും കണ്ടെത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, ഇനി ഷിരൂരിലേക്ക് തിരിച്ചുവരുന്നില്ലെന്ന് ഈശ്വര്‍ മാല്‍പേ വ്യക്തമാക്കി. അര്‍ജുന്റെ കുടുംബത്തിന് വാക്ക് നല്‍കിയിരുന്നുവെങ്കിലും മടങ്ങുകയാണെന്നും അധികൃതരോട് വഴക്ക് കൂടി നില്‍ക്കാന്‍ വയ്യെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് തന്നെ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞതായും ഈശ്വര്‍ മാല്‍പെ വെളിപ്പെടുത്തി. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാല്‍ മാത്രമേ വരൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈശ്വര്‍ മാല്‍പെയ്ക്ക് അനുമതി നല്‍കാത്തത് ഒരേ സമയം ഡ്രഡ്ജിങും ഡൈവിങ്ങും അപകടമായതിനാലാണെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ വിശദീകരിച്ചു. തിരച്ചില്‍ ദൗത്യത്തില്‍ തീരുമാനം എടുക്കുന്നത് എസ്പി ആണെന്നും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് തിരച്ചിലിന്റെ ഭാഗമാകുമെന്നും ആവശ്യമെങ്കില്‍ നേവിയുടെ സഹായം തേടുമെന്നും കളക്ടര്‍ വ്യക്തമാക്കി. നിറകണ്ണുകളോടെയാണ് ലക്ഷ്മണിന്റെ ബന്ധുക്കള്‍ കണ്ടെത്തിയ സ്‌കൂട്ടര്‍ നോക്കി നിന്നത്.

  പെരിയ ഇരട്ടക്കൊലക്കേസ്: കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ നാല് സിപിഐഎം നേതാക്കൾ ഇന്ന് ജയിൽ മോചിതർ

Story Highlights: Scooter belonging to disaster victim’s family found in Gangavali river, Eshwar Malpe withdraws from search efforts

Related Posts
മംഗളുരുവിൽ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ഈശ്വർ മാൽപെ
Mumtaz Ali Mangaluru businessman found dead

മംഗളുരുവിൽ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കുലൂർ പുഴയിൽ നിന്ന് കണ്ടെത്തി. Read more

ഈശ്വർ മൽപെ: ദുരന്തമുഖങ്ങളിൽ ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തുന്ന ‘അക്വാമാൻ’
Eshwar Malpe rescue operations

ഷിരൂരിലെ അർജുന്റെ അപകടത്തിൽ വാർത്തകളിൽ ഇടംപിടിച്ച ഈശ്വർ മൽപെ, നിരവധി ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനം Read more

ഷിരൂർ മണ്ണിടിച്ചിൽ: ആരോപണങ്ങൾക്ക് മറുപടിയുമായി ഈശ്വർ മാൽപെ
Eshwar Malpe Shiroor landslide rescue

കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോടു പ്രതികരിച്ച് മുങ്ങൽ Read more

  കലൂർ നൃത്ത പരിപാടി: ദിവ്യ ഉണ്ണിക്ക് 5 ലക്ഷം രൂപ; അന്വേഷണം വ്യാപകമാകുന്നു
അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്
Manaf responds to Arjun's family allegations

കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ലോറി Read more

അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ വേദനിപ്പിക്കുന്നുവെന്ന് ഈശ്വർ മാൽപെ; കുടുംബം പ്രതികരണവുമായി രംഗത്ത്
Eshwar Malpe Arjun family allegations

അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ വേദനിപ്പിക്കുന്നുവെന്ന് ഈശ്വർ മാൽപെ പ്രതികരിച്ചു. തിരച്ചിൽ നടത്തിയത് ജീവൻ Read more

മനാഫും മൽപെയും നടത്തിയത് നാടകമെന്ന് അർജുന്റെ കുടുംബം; കേസെടുത്തതായി എസ്പി
Arjun family accusation Manaf Malpe

മനാഫും മൽപെയും നടത്തിയത് നാടകമാണെന്ന് അർജുന്റെ കുടുംബം ആരോപിച്ചു. മനാഫ് തിരച്ചിൽ വഴിതിരിച്ചുവിടാൻ Read more

അർജുന്റെ വീട്ടിലെത്തിയ ഈശ്വർ മാൽപേ: കേരളത്തിന്റെ ഐക്യത്തെ പ്രശംസിച്ചു
Eshwar Malpe Arjun house visit

അർജുന്റെ വീട്ടിൽ എത്തിയ ഈശ്വർ മാൽപേ കേരളത്തിന്റെ ഐക്യത്തെ പ്രശംസിച്ചു. മനാഫിന്റെ പ്രയത്നങ്ങളെ Read more

ഷിരൂർ മണ്ണിടിച്ചിൽ: അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി, കർണാടക സർക്കാർ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു

കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. Read more

  കുന്നംകുളം കൊലപാതകം: തെളിവെടുപ്പിനെത്തിയ പ്രതിക്കു നേരെ നാട്ടുകാരുടെ ആക്രമണശ്രമം
ഷിരൂർ ദുരന്തം: അർജുന്റെ മൃതദേഹം നാട്ടിലേക്ക്; ഡിഎൻഎ പരിശോധന സ്ഥിരീകരിച്ചു
Arjun Shiroor landslide body

ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അർജുന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഡിഎൻഎ പരിശോധനയിൽ Read more

അർജുന്റെ മൃതദേഹത്തിന്റെ DNA പരിശോധനാ ഫലം വൈകും; കുടുംബത്തിന് കൈമാറുന്നതും വൈകിയേക്കും
Arjun DNA test delay

ഷിരൂരിൽ കണ്ടെത്തിയ അർജുന്റെ മൃതദേഹത്തിന്റെ DNA പരിശോധനാ ഫലം ഇന്ന് ലഭിക്കാൻ സാധ്യതയില്ല. Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക