പാറശാല ഷാരോൺ രാജ് വധക്കേസ്: വിചാരണ ഈ മാസം 15 മുതൽ

Anjana

Sharon Raj murder trial

പാറശാല സ്വദേശിയായ റേഡിയോളജി വിദ്യാർഥി ഷാരോൺ രാജിന്റെ കൊലപാതക കേസിന്റെ തുടർ വിചാരണ ഈ മാസം 15 മുതൽ ആരംഭിക്കും. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.എം ബഷീർ ആണ് കേസ് പരിഗണിക്കുന്നത്. കളനാശിനി കലർത്തിയ കഷായം നൽകി ഷാരോണിനെ കൊലപ്പെടുത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്.

ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലകുമാരൻ നായരും മാതാവ് സിന്ധുവും കൂട്ടുപ്രതികളാണ്. തട്ടിക്കൊണ്ടുപോകൽ, വിഷം കൊടുത്ത് കൊലപാതകം, തെളിവ് നശിപ്പിക്കൽ, പോലീസിന് വ്യാജ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കൽ എന്നീ വകുപ്പുകൾ അനുസരിച്ചാണ് പ്രതികൾക്കെതിരെ കുറ്റപത്രം വായിച്ചത്. കേസിൽ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2022 ഒക്ടോബർ 14ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണ് കേസ്. ഗുരുതരാവസ്ഥയിലായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 2022 ഒക്ടോബർ 25ന് മരിച്ചു. ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്.

Story Highlights: Sharon Raj murder case trial to begin from October 15th, with Greeshma as prime accused

Leave a Comment