വിയ്യൂർ സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിലായി. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫൈസൽ. കെ (26), ഖാദർ ഷെരീഫ് (37) എന്നിവരാണ് പിടിയിലായത്. ഷെയർ ട്രേഡിങ്ങ് വഴി 500 ശതമാനത്തിലധികം ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സംഭവം നടന്നത്. സിഐഎൻവി എന്ന കമ്പനിയുടെ ഫ്രാഞ്ചൈസിയാണെന്ന് അവകാശപ്പെട്ട് പരാതിക്കാരനെ ബന്ധപ്പെടുകയും ഓൺലൈൻ വഴി ക്ലാസ് എടുത്തുകൊടുത്ത് ഷെയർ ട്രേഡിങ്ങിനെക്കുറിച്ച് വിശ്വസിപ്പിക്കുകയും ചെയ്തു. വിവിധ ഘട്ടങ്ങളിലായി 1,24,80,000 രൂപയാണ് പരാതിക്കാരനിൽ നിന്നും തട്ടിയെടുത്തത്. തുടർന്ന് സിറ്റി സൈബർ ക്രൈം പോലീസിൽ പരാതി നൽകുകയായിരുന്നു.
സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐപിഎസിന്റെ നിർദേശപ്രകാരം കേസ് സിറ്റി ക്രൈം ബ്രാഞ്ചിലേക്ക് കൈമാറി. വിശദമായ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. പ്രതിയായ മുഹമ്മദ് ഫൈസലിന്റെ സുഹൃത്തായ ഒരു വിദ്യാർത്ഥിനിയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്ന് കണ്ടെത്തി. വിദ്യാർത്ഥികളുടെ അക്കൗണ്ട് സൈബർ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് തൃശൂർ സിറ്റി പോലീസ് സാമൂഹ്യമാധ്യമങ്ങളിലൂടെ ബോധവത്കരണം നടത്തിയിരുന്നു. സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ വൈ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
Story Highlights: Two arrested for defrauding Viyyur resident of over one crore rupees through share trading scam