താമരശേരിയിലെ വിദ്യാർത്ഥി സംഘർഷത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുഖ്യമന്ത്രിയുടെ മറുപടി അനുകമ്പാപൂർണ്ണമായിരുന്നുവെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കുടുംബം അറിയിച്ചു. ഈ സംഭവത്തിൽ രണ്ട് കുട്ടികളുടെ രക്ഷിതാക്കൾക്കും പങ്കുണ്ടെന്നും അവർക്കെതിരെയും നടപടി വേണമെന്നും ഷഹബാസിന്റെ പിതാവ് ഇക്ബാൽ ആവശ്യപ്പെട്ടു.
കുട്ടികൾക്ക് രക്ഷിതാക്കൾ നൽകിയ പ്രേരണയും അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നും വീട്ടിൽ നഞ്ച് ഉൾപ്പെടെ സൂക്ഷിച്ച രക്ഷിതാക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ പരീക്ഷ എഴുതിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് സർക്കാരിന് കഴിയുകയെന്ന് മനസ്സിലാക്കുന്നുവെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബമെന്നും ഇക്ബാൽ വ്യക്തമാക്കി.
ഈങ്ങാപ്പുഴയിൽ ഭർത്താവ് കൊലപ്പെടുത്തിയ ഷിബിലയുടെ ബന്ധുക്കളും മുഖ്യമന്ത്രിയെ കണ്ടു. ഷിബിലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി ബന്ധു അബ്ദുൾ മജീദ് പറഞ്ഞു. പോലീസിന്റെ അന്വേഷണത്തിലെ വീഴ്ചയും പ്രതിയായ യാസിറിന് ശിക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പരാതിയിൽ അന്വേഷണം വൈകിയതിന് താമരശേരി എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ഉത്തരവാദികളെന്നും അവർ ആരോപിച്ചു. യാസിറിന്റെ കുടുംബത്തിനെതിരെ വനിതാ കമ്മീഷനിലും പരാതി നൽകുമെന്നും പരാതി പരിശോധിച്ച് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും അബ്ദുൾ മജീദ് പറഞ്ഞു. Story Highlights:
The family of Shahabas, who was killed in a student clash in Thamarassery, met Chief Minister Pinarayi Vijayan seeking justice.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ