കിളിമാനൂർ◾ ബസിലേക്ക് കയറുന്നതിനു മുൻപേ ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് പുറത്തേക്കു തെന്നിയ സ്ത്രീ രക്ഷപ്പെട്ടത് അദ്ഭുതകരമായി. തിരുവനന്തപുരത്ത് നിന്നും ഈരാറ്റുപേട്ടയിലേക്ക് പോകുകയായിരുന്ന ബസിലായിരുന്നു സംഭവം. കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നായിരുന്നു ചടയമംഗലം സ്വദേശിയായ സ്ത്രീ ബസിൽ കയറിയത്. ഉള്ളിലേക്ക് പടി കയറിയെത്തുന്നതിനു മുൻപേ ബസ് മുന്നോട്ടെടുത്തു. ഇതോടെ സ്ത്രീയുടെ കൈ ബസിനുള്ളിലെ കൈവരിക്കമ്പിയിലും ശരീരം പുറത്തുമായി.
ഇതേ അവസ്ഥയിൽ കുറച്ചു ദൂരം ബസ് മുന്നോട്ട് നീങ്ങി. സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടാണ് ബസ് മുന്നോട്ട് നീങ്ങിയത്. കൈവരിക്കമ്പിയിലെ പിടി വിടാതിരുന്നത് കൊണ്ടു മാത്രം റോഡിലേക്ക് വീഴാതെ സ്ത്രീ രക്ഷപ്പെടുകയായിരുന്നു. ബസിൽ യാത്രക്കാർ കയറിയെന്ന് ഉറപ്പ് വരുത്താതെ ബെല്ലടിച്ചതാണ് ബസ് മുന്നിലേക്ക് എടുക്കുന്നതിലേക്ക് നയിച്ചത്. മിററിലൂടെ പിൻ വാതിലിലേക്ക് ഡ്രൈവർ വേണ്ട രീതിയിൽ ശ്രദ്ധിക്കാത്തതും കാരണമായി. യാത്രക്കാർ ബഹളം വച്ചതിനെ തുടർന്നാണ് ഡ്രൈവർ വണ്ടി നിർത്തിയത്.
പിന്നാലെ ബസിലേക്ക് കയറി സീറ്റിലിരുന്ന സ്ത്രീ കണ്ടക്ടറോട് ആള് കയറിയോയെന്ന് ശ്രദ്ധിക്കാത്തത് എന്തെന്ന് ചോദിച്ചു. തുടർന്ന് കണ്ടക്ടറും സ്ത്രീയും തമ്മിൽ വാക്ക് തർക്കമായി. കണ്ടക്ടർ രോഷത്തോടെയാണ് പ്രതികരിച്ചത്. സ്ത്രീയോട് മര്യാദക്ക് പെരുമാറിയില്ലെന്നു മാത്രമല്ല പരാതിപ്പെടുകയാണെങ്കിൽ അങ്ങനെ ചെയ്യൂ എന്താണ് സംഭവിക്കുന്നതെന്ന് കാണട്ടെയെന്ന് ആക്രോശിക്കുകയും ചെയ്തു. ഈരാറ്റുപേട്ട ബസ് ഡിപ്പോയിലെ ആർപിഎ613 ബസിലായിരുന്നു സംഭവം. ‘ഇറ്റ്സ് ട്രിവാൻഡ്രം’ എന്ന ഇൻസ്റ്റഗ്രാം പേജിൽ സ്ത്രീയും കണ്ടക്ടറും തമ്മിലുള്ള തർക്കത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടക്ടർ രോഷം കൊണ്ട് സംസാരിക്കുന്നത് ഉൾപ്പെടെ വീഡിയോയിൽ വ്യക്തമാണ്. യാത്രക്കാരിൽ ഒരാളാണ് വീഡിയോ പകർത്തിയത്.
Story Highlights: A woman narrowly escaped injury after a KSRTC bus from Thiruvananthapuram to Erattupetta started moving before she could fully board, highlighting concerns about conductor negligence.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ