ഷാഫി പറമ്പിലിനെ പ്രിയങ്ക ഗാന്ധി ഫോണിൽ വിളിച്ചു; ആരോഗ്യവിവരങ്ങൾ ആരാഞ്ഞു

നിവ ലേഖകൻ

Shafi Parambil

കോഴിക്കോട്◾: പേരാമ്പ്രയിലെ സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എം.പി.യെ പ്രിയങ്ക ഗാന്ധി എം.പി. ഫോണിൽ വിളിക്കുകയും ആരോഗ്യവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഇന്ന് വാർഡിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, ഷാഫി പറമ്പിലിന് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്.പി.യുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരിക്കേറ്റ ഷാഫി പറമ്പിലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് മൂക്കിന് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ സന്ദർശിക്കാനായി കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിൽ എത്തുന്നുണ്ട്.

ഷാഫി പറമ്പിലിന്റെ മൂക്കിൽ രണ്ട് പൊട്ടലുകളുണ്ട്. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തെ ഇന്ന് വാർഡിലേക്ക് മാറ്റും. അതേസമയം, ഷാഫി പറമ്പിലിനെ പോലീസ് ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ 24-ന് പുറത്തുവന്നു. എന്നാൽ, പ്രകോപിതരായ യു.ഡി.എഫ്. പ്രവർത്തകരെ പിരിച്ചുവിടാൻ കണ്ണീർവാതകമാണ് പ്രയോഗിച്ചതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.

അതിനിടയിൽ ഷാഫിക്ക് പരിക്കേറ്റതാകാമെന്നായിരുന്നു പോലീസ് ഇതിന് മുൻപ് പറഞ്ഞത്. എന്നാൽ പിന്നിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുന്നു. ഈ ചോര കൊണ്ടൊന്നും ശബരിമല സ്വർണ്ണമോഷണം മറക്കാനാവില്ലെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.

പേരാമ്പ്ര സി.കെ.ജി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് യു.ഡി.എഫും എൽ.ഡി.എഫും ഇന്നലെ വൈകീട്ട് പേരാമ്പ്രയിൽ റാലി സംഘടിപ്പിച്ചത്. റാലികൾ നേർക്കുനേർ വന്നതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. ഇതിനിടെ പൊലീസിന്റെ ലാത്തി ചാർജിലും കണ്ണീർവാതക പ്രയോഗത്തിലുമാണ് ഷാഫി പറമ്പിലിന് പരുക്കേറ്റത്.

സംഭവത്തിൽ ഷാഫി പറമ്പിൽ, ഡി.സി.സി. പ്രസിഡൻറ് പ്രവീൺകുമാർ ഉൾപ്പെടെ എട്ട് യു.ഡി.എഫ്. നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന 692 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മാരകായുധങ്ങൾ ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഇതിന് പുറമെ സംഭവത്തിൽ എട്ട് എൽ.ഡി.എഫ്. പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പോലീസ് ഷാഫിയെ തെരഞ്ഞുപിടിച്ചു മർദിക്കുകയായിരുന്നുവെന്ന് ഡി.സി.സി. അധ്യക്ഷൻ പ്രവീൺകുമാർ ആരോപിച്ചു. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരുക്കേറ്റിരുന്നു. പേരാമ്പ്രയിലെ സംഘർഷത്തിൽ ഷാഫി പറമ്പിൽ എം.പി.ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Story Highlights : Priyanka gandhi called shafi parambil

Related Posts
തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Thrissur engineering college death

തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി Read more

രാഹുൽ ഈശ്വർ നിരാഹാര സമരം അവസാനിപ്പിച്ചു; കസ്റ്റഡി അപേക്ഷ 10-ന് പരിഗണിക്കും
Rahul Easwar

രാഹുൽ ഈശ്വർ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ചു. ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ Read more

രാഹുൽ ഈശ്വറിന് ജാമ്യമില്ല; കസ്റ്റഡി അപേക്ഷ 10-ന് പരിഗണിക്കും
Rahul Easwar bail plea

രാഹുൽ ഈശ്വറിന് തിരുവനന്തപുരം സി.ജെ.എം കോടതി ജാമ്യം നിഷേധിച്ചു. അതിജീവിതകൾക്കെതിരായ പോസ്റ്റുകൾ നീക്കം Read more

രാഹുലിനെതിരായ നടപടി പാർട്ടി തീരുമാനം; ശബരിമലയിലെ സ്വർണ്ണക്കൊള്ള സർക്കാർ സ്പോൺസേർഡ്: ഷാഫി പറമ്പിൽ
Sabarimala gold scam

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി പാർട്ടിയുടെ തീരുമാനമാണെന്നും ഇനി നിയമപരമായ കാര്യങ്ങളാണ് ബാക്കിയുള്ളതെന്നും ഷാഫി Read more

മൈലക്കാട് ദേശീയപാത തകർച്ച: ഉത്തരവാദിത്തം NHAI-ക്ക് എന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ
National Highway collapse

മൈലക്കാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ മന്ത്രി കെ.എൻ.ബാലഗോപാൽ രംഗത്ത്. മണ്ണിന്റെ Read more

രണ്ടാമത്തെ പീഡന കേസ്: അറസ്റ്റ് തടയാൻ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
anticipatory bail plea

രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലും അറസ്റ്റ് തടയുന്നതിനുള്ള ശ്രമങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം Read more

ദേശീയപാത നിർമ്മാണം അഴിമതി കൂത്തരങ്ങ്; മന്ത്രി റിയാസ് റീൽസ് എടുക്കണം: ഒ.ജെ.ജനീഷ്
road collapse criticism

കൊല്ലത്തെ ദേശീയപാത അപകടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ.ജനീഷിന്റെ പ്രതികരണം. ദേശീയപാത Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പരാതി രാഷ്ട്രീയപ്രേരിതമെന്ന് രാഹുൽ
Rahul Mamkootathil case

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുലിനെതിരെ അതിജീവിത നൽകിയ Read more

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും, എൻ. വാസുവിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും
Sabarimala gold robbery

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഉന്നതരിലേക്ക് അന്വേഷണം നീങ്ങണമെന്ന Read more

കുസാറ്റ് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം; അഭിനന്ദനവുമായി മന്ത്രി പി. രാജീവ്
CUSAT student election

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ ഉജ്ജ്വല Read more