രാഹുൽ ഈശ്വർ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ചു. ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ ഈശ്വർ തന്റെ തീരുമാനത്തിൽ നിന്നും പിന്മാറിയത്. ഭക്ഷണം കഴിക്കാമെന്ന് രാഹുൽ ജയിൽ അധികൃതരെ അറിയിച്ചു.
അതിജീവിതകൾക്കെതിരെ ഇട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്തെന്ന് രാഹുൽ ഈശ്വർ കോടതിയെ അറിയിക്കുകയുണ്ടായി. ക്ലൗഡിൽ നിന്ന് പോസ്റ്റുകൾ പിൻവലിക്കാമെന്നും രാഹുൽ കോടതിയിൽ സമ്മതിച്ചു. ഇതിനിടെ പ്രോസിക്യൂഷൻ ചില കാര്യങ്ങൾ കോടതിയിൽ അറിയിച്ചു.
രാഹുൽ ഈശ്വർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. നിരാഹാരമിരുന്നതിനാൽ രാഹുലിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.
പ്രോസിക്യൂഷൻ രാഹുലിന്റെ കസ്റ്റഡി അപേക്ഷയും കോടതിയിൽ സമർപ്പിച്ചു. ഫോണും ലാപ്ടോപ്പിന്റെ പാസ്വേർഡും രാഹുൽ നൽകിയില്ലെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ഫോൺ വീണ്ടെടുക്കുന്നതിന് രാഹുലിനെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
അതേസമയം കസ്റ്റഡി അപേക്ഷ കോടതി ഈ മാസം 10-ന് പരിഗണിക്കും. ഈ കേസിൽ കോടതിയുടെ ഭാഗത്തുനിന്നും എന്തൊക്കെ ഉണ്ടാകുമെന്ന് ഉറ്റുനോക്കുകയാണ്.
ഈ കേസിൽ രാഹുൽ ഈശ്വറിൻ്റെ ഭാഗത്തുനിന്നും ഇനി എന്തൊക്കെ ന്യായീകരണങ്ങൾ ഉണ്ടാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
Story Highlights : Rahul Easwar ends hunger strike



















