
ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല നട നവംബർ രണ്ടിന് തുറക്കും. നവംബർ രണ്ടിന് വൈകുന്നേരം അഞ്ചുമണിക്കാണ് നട തുറക്കുക.ആ ദിവസം ഭക്തരെ പ്രവേശിപ്പിക്കില്ല.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നവംബർ മൂന്നിന് രാവിലെ മുതൽ ഭക്തർക്ക് പ്രവേശനം ഉണ്ട്.രാത്രി 9 മണിക്ക് ഹരിവരാസനം പാടി നട അടക്കും.
ദർശനത്തിനായി ഭക്തർ വർച്വൽ ക്യൂ വഴി ബുക്ക് ചെയ്യേണ്ടതാണ്.ക്യൂ പാസ് ലഭിച്ചവർ കോവിഡ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതേണ്ടതാണ്.
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ ദർശനം ലഭിക്കാത്ത ഭക്തരെ ചിത്തിര ആട്ടവിശേഷം പൂജകൾക്ക് തുറക്കുമ്പോൾ പരിഗണിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡണ്ട് അറിയിച്ചു.
Story highlight : Shabarimala opens on november 2 nd