കോവിഷീൽഡിന് പതിനേഴ് യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം.

Anjana

Updated on:

കോവിഷീൽഡിന് പതിനേഴ് യൂറോപ്യൻരാജ്യങ്ങളുടെ അംഗീകാരം
കോവിഷീൽഡിന് പതിനേഴ് യൂറോപ്യൻരാജ്യങ്ങളുടെ അംഗീകാരം

കോവിഷീൽഡ്‌  വാക്സിന്  പതിനേഴ് യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം കൂടി ലഭിച്ചു. ഇതിൽ ഫ്രാൻസ്, ബെൽജിയം ജർമനി, നെതർലൻഡ് ഫിൻലൻഡ്, ഐസ്ലാൻഡ്,  സ്പെയിൻ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുന്നു.

കോവിഷീൽഡ്‌ വാക്സിന്റെ  രണ്ടു ഡോസും സ്വീകരിച്ചവർക്കായിരിക്കും ഈ രാജ്യങ്ങളിൽ പ്രവേശനാനുമതി ലഭിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യൂറോപ്യൻ യൂണിയൻ ഗ്രീൻ പാസ് പദ്ധതിപ്രകാരം യൂറോപ്പിൽ നിർമ്മിച്ച വാക്സിനുകൾക്ക്  മാത്രമായിരുന്നു അംഗീകാരം ലഭിച്ചിരുന്നത്. ഇതിനെതിരെ വൻ പ്രതിഷേധം ഉണ്ടായതിനു പിന്നാലെയാണ് പുതിയ തീരുമാനമെടുത്തത്.

ഇന്ത്യൻ വാക്സിനുകൾ അംഗീകരിച്ചില്ലെങ്കിൽ യൂറോപ്പിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വറന്റൈൻ ഏർപ്പെടുത്തുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറ്റലി അടക്കമുള്ള ചില രാജ്യങ്ങൾ കോവിഷീൽഡിന്  അംഗീകാരം നൽകാൻ തയ്യാറായിട്ടില്ലെന്ന് സെറം  ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പുനെവാലെ  പറഞ്ഞു.

അപേക്ഷ നൽകിയിട്ടല്ല മിക്ക രാജ്യങ്ങളും അനുമതി നൽകിയതെന്നും ലോകാരോഗ്യസംഘടനയുടെ അംഗീകാരം ഉള്ളതിനാലാണ് യുഎസ് അടക്കമുള്ള രാജ്യങ്ങൾ കോവിഷീൽഡിന് അനുമതി നൽകിയതെന്നും  അദ്ദേഹം വ്യക്തമാക്കി.

വൈകാതെ തന്നെ എല്ലാ രാജ്യങ്ങളും കോവിഷീൽഡിനെ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Seventeen European nations have given nod to covishield