ചുരാചന്ദ്പ്പൂർ : മണിപ്പൂരിലുണ്ടായ ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു.
മണിപ്പൂരിലെ ചുരാചന്ദ്പ്പൂർ മേഖലയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീകരാക്രമണമുണ്ടായത്.
അസം റൈഫിൾസ് യൂണിറ്റ് കമാൻഡിംഗ് ഓഫീസറും കുടുംബവും മറ്റു നാല് ജവാൻമാരും ഉൾപ്പെടെ ഏഴ് പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇവർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ ഒളിഞ്ഞിരുന്ന ഭീകരർ വൻ ആയുധശേഖരത്തോട് കൂടിയാണ് ആക്രമണം നടത്തിയത്.
അസം റൈഫിൾസ് 46-ാം യൂണിറ്റ് കമാൻഡിംഗ് ഓഫീസർ വിപ്ലബ് ത്രിപാഥി, അദ്ദേഹത്തിൻ്റെ ഭാര്യയും മകനും,ഇവരുടെ സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സൈനികർ, വാഹനത്തിൻ്റെ ഡ്രൈവർ എന്നിവരാണ് ഭീകരാക്രമണത്തിൽ മരണപ്പെട്ടത്.
ആക്രമണത്തിൻ്റെ ഉത്തരവാദിത്തം നിലവിൽ തീവ്രവാദസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല എന്നാണ് വിവരം.എന്നാൽ മണിപ്പൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയെന്ന ഭീകരസംഘടനയെയാണ് രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.
Story highlight : Seven killed in terrorist attack in Manipur, including a top army officer.