
പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു. സെപ്റ്റംബർ 11ന് പുലർച്ചയാണ് മരണം സംഭവിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മലയാള സീരിയൽ രംഗത്തെ ഏറെ തിരക്കുള്ള നടനും കഴിവുറ്റ പ്രതിഭയുമായിരുന്നു രമേശ് വലിയശാല. നാടകത്തിലൂടെയാണ് കലാരംഗത്തേക്ക് ചുവടുവെച്ചത്. സീരിയൽ രംഗത്ത് 22 വർഷത്തോളമായുള്ള സജീവസാന്നിധ്യമാണ് ഇദ്ദേഹം.
തിരുവനന്തപുരം ആർട്സ് കോളേജിലായിരുന്നു നാടക പഠനം പൂർത്തിയാക്കിയത്. തിരുവനന്തപുരത്തെ ഗവൺമെന്റ് മോഡൽ സ്കൂളിൽ നിന്നുമാണ് വിദ്യാഭ്യാസം നേടിയത്. പ്രശസ്ത സംവിധായകൻ ഡോക്ടർ ജനാർദ്ദനൻ അടക്കമുള്ളവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കോളേജ് പഠനത്തിന് ശേഷമാണ് നാടക രംഗത്തെയും മിനി സ്ക്രീനിലെയും സജീവ സാന്നിധ്യമായത്.
Story Highlights: Serial Actor Ramesh Valiyashala passed away.