ശമ്പളപരിഷ്കരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർ നടത്തുന്ന സമരം രണ്ടാം ദിവസമായ ഇന്നും തുടരുന്നു.
പണിമുടക്കിൽ ഭൂരിഭാഗം സർവീസുകളും നിലച്ചതോടെ യാത്രക്കാർ പ്രതിസന്ധിയിലാണ്.
ദീർഘദൂര സർവീസുകളടക്കമാണ് മുടങ്ങിയത്.എന്നാൽ,സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ നിയോഗിച്ച് പ്രധാന റൂട്ടുകളിലും അവശ്യമേഖലകളിലേക്കും സർവ്വീസുകൾ നടത്തണമെന്നാണ് കെഎസ്ആർടിസി സിഎംഡിയുടെ നിർദേശം.
ആവശ്യ റൂട്ടുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ദീർഘദൂര സർവ്വീസുകൾ, ഒറ്റപ്പെട്ട സർവ്വീസുകൾ, പ്രധാന റൂട്ടുകളിലെ സർവ്വീസുകൾ തുടങ്ങിയവയും റിസർവേഷൻ നൽകിയിട്ടുള്ള സർവ്വീസുകളും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ രാവിലെ മുതൽ ഇത്തരത്തിൽ കാര്യമായ സർവീസുകളൊന്നും നടന്നിട്ടില്ല എന്നാണ് റിപ്പോർട്ട്.
Story highlight : Second day of KSRTC strike,