
കേരളത്തിൽ വിനോദ സഞ്ചാരമെന്ന് കേൾക്കുമ്പോൾ ഒരുപക്ഷേ ആദ്യം മലയാളികൾ ഓർക്കുന്ന മുഖം സന്തോഷ് ജോർജ് കുളങ്ങരയുടേതായിരിക്കും. നിരവധി രാജ്യങ്ങളും അവയുടെ സംസ്കാരവും ഭംഗി ഒട്ടും ചോരാതെ നമ്മിലേക്ക് എത്തിച്ചുതരാൻ സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് കഴിഞ്ഞിരുന്നു.
നിരവധി രാജ്യങ്ങൾ സന്ദർശിച്ച അനുഭവങ്ങൾ ആസൂത്രണ കമ്മീഷനിൽ അംഗമായതോടെ കേരളത്തിലും പ്രാവർത്തികമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.
സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ സ്ഥലങ്ങൾ ലോകത്തിന് നൽകുന്ന പാഠങ്ങൾ ഉൾക്കൊണ്ട് അവ കേരളത്തിനും സ്വായത്തമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാരം, മാലിന്യനിർമാർജനം, നഗരാസൂത്രണം എന്നിവയ്ക്ക് ഊന്നൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ആസൂത്രണ കമ്മീഷൻ ബോർഡിൽ പാർട്ട് ടൈം അംഗമായാണ് സന്തോഷ് ജോർജ് കുളങ്ങര പ്രവർത്തിക്കുക.
Story Highlights: Santhosh George Kulangara’s response about being selected in Kerala planning board