മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലേക്ക് ഉയർന്നു; “അപകടകരമായ സാഹചര്യമില്ലെന്ന് “മന്ത്രി.

Anjana

മുല്ലപ്പെരിയാറിലെ ജലനിരപ്പ് അപകടകരമായ സാഹചര്യമില്ല
മുല്ലപ്പെരിയാറിലെ ജലനിരപ്പ് അപകടകരമായ സാഹചര്യമില്ല
Photo credit: Deccan Chronicle

ഇടുക്കി: മഴ കഠിനമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലെക്ക് ഉയർന്നു.സെക്കൻ്റിൽ ഏഴായിരം ഘനയടിലധികം വെള്ളം അണക്കെട്ടിലേക്ക് ഒഴുകുന്നുണ്ടെന്നാണ് വിവരിക്കുന്നത്.

തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 68.4 അടിക്ക് മുകളിലാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം സംഭരിക്കുന്ന അണക്കെട്ടാണ് ഇത്.തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ട് പോകാത്തത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരാൻ കാരണമാകുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 71 അടിയായതിനാൽ കൂടുതൽ വെള്ളം കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് തമിഴ്നാട് വ്യക്തമാക്കുന്നു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും മഴ തുടരുന്നതിനാൽ ഉയരുകയാണ്. 2367.44 അടിയിലാണ് ഇപ്പോഴത്തെ ജലനിരപ്പ്.അണക്കെട്ടിൽ കഴിഞ്ഞ വർഷത്തേക്കാൾ 33 വെള്ളം കൂടുതലാണ്.14 അടി കൂടി ഉയർന്നാൽ ഇപ്പോഴത്തെ റൂൾ കർവ് അനുസരിച്ച് അണക്കെട്ട് തുറക്കേണ്ടി വരും.

മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി.ജലനിരപ്പ് ഉയരുന്നതനുസരിച്ച് വെള്ളം തുറന്ന് വിടുമെന്നും അപകടകരമായ സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

Story highlight : Water level in Mullaperiyar above 133.80 feet;  More water is reaching Idukki dam, says Minister.