പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പൊളിച്ചു പണിയണം; വിമര്‍ശനവുമായി സാന്ദ്ര തോമസ്

Anjana

Sandra Thomas Producers Association criticism

പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പൊളിച്ചു പണിയണമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ് ആവശ്യപ്പെട്ടു. നിലവിലെ കമ്മറ്റിക്ക് നിക്ഷിപ്ത താത്പര്യങ്ങളാണെന്ന് സാന്ദ്ര തോമസും ഷീലു കുര്യനും ചൂണ്ടിക്കാട്ടി സംഘടനയ്ക്ക് കത്ത് നല്‍കി. അസോസിയേഷന്‍ സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്നുവെന്നും ചിലരുടെ ഇംഗിതങ്ങള്‍ സംരംക്ഷിക്കുന്നുവെന്നും സാന്ദ്ര ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന പാലിച്ചത് വലിയ മൗനമെന്നും എന്നാല്‍ നിവിന്‍ പോളിക്കെതിരെ ആരോപണം വന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം പത്രക്കുറിപ്പ് ഇറക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും അത് തുറന്നു പറയുന്നവര്‍ സിനിമയില്‍ ഇല്ലാതാവുമെന്നും സാന്ദ്ര പറഞ്ഞു. സംഘടനയില്‍നിന്ന് നടപടി സ്വീകരിച്ചാലും താനിത് തുറന്നു പറയുമെന്നും അവര്‍ വ്യക്തമാക്കി. അസോസിയേഷന് എതിരായി സംസാരിക്കുന്നത് എല്ലാവര്‍ക്കും പേടിയുള്ള കാര്യമാണെന്നും അതിലേക്ക് വിരല്‍ചൂണ്ടുന്നത് ഭയപ്പെടുത്തുന്ന കാര്യം കൂടിയാണെന്നും സാന്ദ്ര പറഞ്ഞു.

15 വര്‍ഷമായി സംഘടനയിലുള്ളയാളാണ് താനെന്നും അസോസിയേഷന്റേതായ ഒരുപരിപാടിയിലും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാവാറില്ലെന്നും സാന്ദ്ര ചൂണ്ടിക്കാട്ടി. സംഘടന ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ പോരെന്നും കടുത്ത വിവേചനമാണ് സ്ത്രീകള്‍ നേരിടുന്നതെന്നും അവര്‍ പറഞ്ഞു. തന്റെ കുട്ടികള്‍ക്കുള്‍പ്പടെ ഈ മേഖലയിലേക്ക് കടന്നു വരേണ്ടതുണ്ടെന്നും അതുകൊണ്ട് ഒരു അമ്മയെന്ന രീതിയില്‍ കൂടിയാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും സാന്ദ്ര വ്യക്തമാക്കി. സംഘടനക്കുള്ളില്‍ നിന്ന് തിരുത്തലിന് ശ്രമിച്ചിട്ട് നടക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

  ടൊവിനോ തോമസും തൃഷ കൃഷ്ണയും ഒന്നിക്കുന്ന 'ഐഡന്റിറ്റി': പ്രതീക്ഷയോടെ സിനിമാ പ്രേമികൾ

Story Highlights: Sandra Thomas calls for restructuring of Producers Association, citing vested interests and discrimination against women in film industry

Related Posts
അമ്മയുടെ കുടുംബ സംഗമം: വിവാദങ്ങൾക്കിടയിൽ ഐക്യത്തിനായുള്ള നീക്കം
AMMA family reunion

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആദ്യ കുടുംബ സംഗമം കൊച്ചിയിൽ നടക്കുന്നു. Read more

മലയാള സിനിമാ നടിമാർക്കായി എംഡിഎംഎ: പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
MDMA Kerala film actresses

മലപ്പുറം വാഴക്കാട് പൊലീസ് 510 ഗ്രാം എംഡിഎംഎ പിടികൂടി. പ്രതി മുഹമ്മദ് ഷബീബ് Read more

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ പോരാട്ടം തുടരുമെന്ന് സാന്ദ്രാ തോമസ്
Sandra Thomas Producers Association

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടികള്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് സാന്ദ്രാ തോമസ് പ്രഖ്യാപിച്ചു. സംഘടനയില്‍ നിന്ന് Read more

  രേഖ: ആസിഫ് അലിയുടെ അഭിനയം കണ്ടിരിക്കാൻ രസം, അനശ്വര രാജന്റെ പ്രതികരണം വൈറൽ
സാന്ദ്ര തോമസിന്റെ പുറത്താക്കലിന് സ്റ്റേ; നിർമാതാക്കളുടെ സംഘടനയ്ക്ക് തിരിച്ചടി
Sandra Thomas producers association expulsion stay

ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് എറണാകുളം സബ് Read more

മലയാള സിനിമയിലെ സ്ത്രീ-ബാല ചൂഷണം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാന്ദ്രാ തോമസ്
Sexual exploitation in Malayalam cinema

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ചൂഷണത്തെക്കുറിച്ച് നിർമാതാവും അഭിനേത്രിയുമായ സാന്ദ്രാ തോമസ് Read more

മലയാള സിനിമയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണി; ബി ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി സാന്ദ്ര തോമസ്
Sandra Thomas B Unnikrishnan controversy

സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെ ഭീഷണിപ്പെടുത്തിയതായി നിർമാതാവ് സാന്ദ്ര തോമസ് ആരോപിച്ചു. 'ജൂതൻ' Read more

സിനിമാ മേഖലയിലെ ഭീഷണികൾ തുറന്നു പറഞ്ഞ് നിർമാതാവ് സാന്ദ്ര തോമസ്
Sandra Thomas Malayalam film industry threats

മലയാള സിനിമാ നിർമാതാവ് സാന്ദ്ര തോമസ് തനിക്ക് നേരിടേണ്ടി വന്ന ഭീഷണികളെക്കുറിച്ച് വെളിപ്പെടുത്തി. Read more

  അനശ്വര രാജൻ കന്യാസ്ത്രീ വേഷത്തിൽ; 'രേഖാചിത്രം' 2025-ൽ തിയേറ്ററുകളിലേക്ക്
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നുള്ള പുറത്താക്കല്‍: സാന്ദ്ര തോമസ് കോടതിയില്‍
Sandra Thomas Producers Association expulsion

സാന്ദ്ര തോമസ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നുള്ള പുറത്താക്കലിനെതിരെ കോടതിയെ സമീപിച്ചു. അച്ചടക്കലംഘനം ആരോപിച്ചാണ് Read more

സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടി: ഡബ്ല്യുസിസി വിമർശനവുമായി രംഗത്ത്
WCC Sandra Thomas expulsion

സാന്ദ്ര തോമസിനെ നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടിയെ ഡബ്ല്യുസിസി വിമർശിച്ചു. ഇരിക്കുന്ന Read more

പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ആരോപണവുമായി സാന്ദ്ര തോമസ്
Sandra Thomas Film Producers Association

സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയതിനെതിരെ സാന്ദ്ര തോമസ് രംഗത്തെത്തി. Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക