ശമ്പള പരിഷ്കരണത്തിൽ തീരുമാനമായില്ല; നവംബർ 5 ന് കെഎസ്ആർടിസി പണിമുടക്ക്.

Anjana

Salary issue KSRTC
 Salary issue KSRTC
Photo credit – india.com

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് എംഡിക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ചർച്ചയിൽ തീരുമാനം ആകാത്തതിനാലാണ് നവംബർ അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ചത്. 

പണിമുടക്കുമായി ബന്ധപ്പെട്ട് ഇന്ന് പ്രതിനിധികളുടെ യോഗവും കെഎസ്ആർടിസി സംഘടിപ്പിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെഎസ്ആർടിസി വകുപ്പിൽ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.2007ലാണ് അവസാനമായി ശമ്പളപരിഷ്കരണം നടത്തിയത്.

ശമ്പളപരിഷ്കരണം നടത്താത്തതിനാൽ ജീവനക്കാരുടെ അതൃപ്തി ശക്തമാണ്.

ഗതാഗതമന്ത്രി ആൻറണി രാജു കെഎസ്ആർടിസി മാനേജ്മെന്റുമായും തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തിയെങ്കിലും ഇതുവരെ തീരുമാനമായില്ല.

ഈ സാഹചര്യത്തിലാണ് ഇടതു സംഘടനകൾ പണിമുടക്കിലേക്ക് നീങ്ങുന്നത്.

Story highlight :  Salary issue in KSRTC.