
കന്നിമാസ പൂജകള്ക്കായി ഇന്ന് വൈകിട്ട് 5ന് ശബരിമല ക്ഷേത്രസന്നിധാനം ഇന്ന് തുറക്കും. ഇന്ന് പ്രത്യേക പൂജകള് ഉണ്ടാവില്ല. നാളെ പുലര്ച്ചെ 5 മണി മുതല് തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകള് നാളെ മുതല് ഉണ്ടാകും. ക്ഷേത്ര ദര്ശനത്തിനെത്തുന്നവര്ക്ക് 2 ഡോസ് കൊറോണ വാക്സിന് സ്വീകരിച്ച സര്ട്ടിഫിക്കറ്റ് അല്ലെങ്കില് 72 മണിക്കൂറിനുള്ളിലുള്ള ആര്ടിപിസിആര് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് കർശനമാണ്.
കന്നിമാസ പൂജകള് പൂര്ത്തിയാക്കിയ ശേഷം 21ന് നട അടയ്ക്കും. അതേസമയം, മണ്ഡലകാല ഒരുക്കങ്ങള് വിലയിരുത്തുന്നതിനായി ഇന്ന് പമ്പയിൽ ചേരാനിരുന്ന അവലോകന യോഗം മാറ്റിവച്ചു.
Story highlight : Sabarimala will reopens today.