കൊല്ലം ജ്വല്ലറിയിൽ കുരുമുളക് സ്പ്രേ ഉപയോഗിച്ച് മോഷണശ്രമം; പ്രതികൾ രക്ഷപ്പെട്ടു

Anjana

കൊല്ലം ചടയമംഗലത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽ ഇന്നുച്ചയ്ക്ക് ഒരു മണിയോടെ മോഷണശ്രമം നടന്നു. മാലയും കൊലുസും വാങ്ങാൻ എന്ന വ്യാജേന എത്തിയ യുവാവ് ജീവനക്കാരുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മോഷണം നടത്താൻ ശ്രമിച്ചു. കടയുടമയെയും പ്രതി ആക്രമിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

യുവാവ് ഏറെനേരം ജീവനക്കാരോട് വിലപേശൽ നടത്തിയ ശേഷം കൊലുസു മാത്രം മതിയെന്ന് പറഞ്ഞാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചത്. സംഭവം കണ്ട് കൂടുതൽ ആളുകൾ കടയിലേക്ക് എത്തിയതോടെ, പുറത്ത് സ്കൂട്ടറുമായി കാത്തുനിന്ന യുവതിക്കൊപ്പം പ്രതി രക്ഷപ്പെട്ടു. ചടയമംഗലം പോരേടം റോഡിലാണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മോഷണശ്രമം നടത്തിയ യുവാവിനെയും യുവതിയെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.