കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനാലാമത് എഡിഷൻ പ്രവാസി സാഹിത്യോസവ് ഒക്ടോബർ 25 വെളളിയാഴ്ച്ച നടക്കും. ആർ എസ് സി റിയാദ് സോൺ സാഹിത്യോത്സവ് മത്സരങ്ങൾക്ക് നാളെ രാവിലെ 7 മണിക്ക് മലാസ് ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ തുടക്കമാകും. കലാ, സാഹിത്യ രംഗത്ത് പ്രവാസി വിദ്യാർത്ഥി യുവജനങ്ങൾക്കിടയിലെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനുമുളള ശ്രദ്ധേയമായ ഇടപെടലായാണ് സാഹിത്യോത്സവ് നടത്തുന്നത്.
കിഡ്സ്, പ്രൈമറി, ജൂനിയര്, സെക്കന്ഡറി, സീനിയര് ജനറല് എന്നീ വിഭാഗങ്ങളിലായി 69 ഇനങ്ങളിൽ നാനൂറിലധികം മത്സരാർത്ഥികൾ സോൺ സാഹിത്യോത്സവിന്റെ ഭാഗമാകും. 66 യൂനിറ്റ് മത്സരങ്ങളും 16 സെക്ടർ മത്സരങ്ങളും പൂർത്തിയാക്കിയാണ് സോൺ തല മത്സരങ്ങളിൽ പ്രതിഭകൾ മാറ്റുരക്കുന്നത്. വിവിധ ഭാഷകളിലുള്ള ഗാനങ്ങള്, പ്രസംഗങ്ങള്, ഖവാലി, നശീദ, കാലിഗ്രാഫി, മാഗസിന് ഡിസൈന്, കവിത, കഥ, പ്രബന്ധം തുടങ്ങി സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങൾക്കായി സാഹിത്യോത്സവ് നഗരിയിൽ നാല് വേദികളാണ് സംവിധാനിച്ചിട്ടുളളത്.
കലാ, സാഹിത്യ രംഗത്തെ ഏറ്റവും വലിയ സാംസ്കാരിക ഒത്തിരിപ്പായി റിയാദ് സാഹിത്യോത്സവ് മാറും. റിയാദിലെ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാനിധ്യം പരിപാടിയെ കൂടതൽ മികവുറ്റാതാക്കും. പ്രതിഭകളെയും, കലാ പ്രേമികളെയും സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ് നഗരിയിൽ സംവിധാനിച്ചിട്ടുളളത്. അബ്ദുൽ റഹ്മാൻ സഖാഫി (ചെയമാൻ), ഫൈസൽ മമ്പാട് (ജനറൽ കൺവീനർ), ശുഹൈബ് സഅദി, ജംഷീർ ആറളം എന്നിവരുടെ നേതൃത്വത്തിലുള്ള നൂറ്റി ഒന്നംഗ സംഘാടകസമിതിയാണ് സാഹിത്യോത്സവ് നിയന്ത്രിക്കുന്നത്.
Story Highlights: Riyadh Expatriate Literary Festival to showcase diverse talents in arts and literature