ബ്രാൻസൺ ബഹിരാകാശത്തേക്ക് പോയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ.

ബ്രാൻസൺ ബഹിരാകാശത്തേക്ക് പോയിട്ടില്ല
ബ്രാൻസൺ ബഹിരാകാശത്തേക്ക് പോയിട്ടില്ല

ശതകോടീശ്വരനും വെർജിൻ ഗലാക്റ്റിക് മേധാവിയുമായ റിച്ചാർഡ് ബ്രാൻസണിന്റെ നേതൃത്വത്തിൽ നടത്തിയ ബഹിരാകാശ യാത്ര ബഹിരാകാശ ടൂറിസം രംഗത്തെ നാഴികക്കല്ലായി മാറും എന്നാണ് വിലയിരുത്തുന്നത്. വെർജിൻ ഗാലക്ടിന്റെ സ്പേസ് പ്ലെയിൻ വിഎസ്എസ് യൂണിറ്റിൽ ആണ് ബ്രാൻസണും സംഘവും ബഹിരാകാശ യാത്ര നടത്തിയത്. ഇന്ത്യക്കാരിയായ ശിരിഷ ബ്രാൻഡ്ലയും സംഘത്തിലുണ്ടായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ ഇപ്പോൾ അമേരിക്കൻ ജ്യോതി ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ നീൽ ഡിഗ്രാസ് ടൈസൺ ഈ യാത്രയെ കുറിച്ച് വ്യത്യസ്ത അഭിപ്രായവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. ശതകോടീശ്വരനായ ബ്രാൻഡ് ബഹിരാകാശത്തേക്ക് പോയിട്ടില്ല എന്നാണ് നീൽ അവകാശപ്പെടുന്നത്. ഭ്രമണപഥത്തിലേക്ക് അദ്ദേഹത്തിന് എത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ടൈസൺ പറയുന്നത്.

ടൈസൺ പറയുന്നത്,

‘എന്നോട് ക്ഷമിക്കണം… ആദ്യം തന്നെ പറയാം, അത് വെറും ‘സബോർബിറ്റൽ’ മാത്രമായിരുന്നു.. അലൻ ഷെപ്പേർഡിനൊപ്പം നാസ അത് 60 വർഷം മുമ്പ് തന്നെ സാധ്യമാക്കിയിട്ടുണ്ട്. കേപ്പ് കനാവറിൽ നിന്ന് പറന്നുയർന്ന് അന്ന് അവർ സമുദ്രത്തിൽ പറന്നിറങ്ങുകയാണ് ചെയ്തത്. ഭ്രമണപദത്തിൽ എത്താനായി അതിവേഗതയിൽ പോയിട്ടില്ലെങ്കിൽ നിങ്ങൾ വീഴുകയും ഭൂമിയിലേക്ക് പതിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ നിങ്ങൾ വേണ്ടത്ര ഉയരത്തിൽ എത്തിയിട്ടുണ്ടോ? നിങ്ങൾ ഭ്രമണപദത്തിൽ പോയിട്ടുണ്ടോ? യഥാർത്ഥത്തിൽ നിങ്ങൾ എവിടെയെങ്കിലും പോയിട്ടുണ്ടോ? നിങ്ങൾക്ക് ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ അതിനപ്പുറത്തേക്കോ എത്താൻ സാധിച്ചിട്ടുണ്ടോ?’

തന്റെ ഭാഗം വിശദീകരിക്കുന്നതിനു വേണ്ടി കയ്യിൽ ഒരു ഗ്ലോബ് പിടിച്ച് അദ്ദേഹം വിവരിച്ചു. ഗ്ലോബിനെ ഭൂമിയായി സങ്കൽപ്പിച്ചുകൊണ്ട് ആ ഭൂമിയുമായി ഒരു സെൻറീമീറ്റർ അകലത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയവും ബഹിരാകാശ ഭ്രമണപദവും സ്ഥിതി ചെയ്യുന്നത് എന്ന് പറഞ്ഞു. അതുപോലെതന്നെ ചന്ദ്രൻ 10 സെൻറീമീറ്റർ അകലെ ആണെന്നും പറഞ്ഞു. ഇതനുസരിച്ച് ബ്രാൻസൺ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും രണ്ട് മില്ലിമീറ്റർ വരെ മാത്രമാണ് ഉയർന്നത്. അതുകൊണ്ടുതന്നെ ആ യാത്രയെ ബഹിരാകാശ യാത്ര എന്നു വിളിക്കുന്നതിലെ യുക്തി എന്താണ് എന്നും അദ്ദേഹം ചോദിച്ചു.

‘നിങ്ങൾക്ക് അതിനെ ‘സ്പേസ്’ എന്ന് വിളിക്കണോ.. കുഴപ്പമില്ല, കാരണം ശരാശരി മനുഷ്യർക്ക് മുമ്പ് അവിടെ എത്താൻ കഴിഞ്ഞിട്ട.., ഇത് നിങ്ങൾക്കുള്ള ആദ്യത്തെ അനുഭവം കൂടിയാണ്. അതുകൊണ്ടാണ് ഭ്രമണപഥത്തിലെത്താൻ എട്ട് മിനിറ്റും ചന്ദ്രനിൽ എത്താൻ മൂന്ന് ദിവസവും എടുക്കുന്നത്. അതാണ് യഥാർത്ഥത്തിൽ ബഹിരാകാശ യാത്ര. അതിനാൽ എനിക്ക് അതിനെ ‘ഓ, നമുക്ക് ബഹിരാകാശത്തേക്ക് പോകാം’ എന്ന രീതിയിൽ കാണാൻ സാധിക്കില്ല. നിങ്ങൾക്ക് മുകളിൽ നിന്ന് ഭൂമിയുടെ മനോഹരമായ കാഴ്ച ലഭിക്കും. അത്ര തന്നെ’ – അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Scientist with the shocking revelation that Richard Branson did not go into space.

Related Posts
കെഎസ്യുവിലും കോൺഗ്രസ്സിലും കൂട്ട നടപടി; നേതാക്കൾക്ക് സസ്പെൻഷൻ
KSU suspension

കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് നേതാക്കൾക്ക് സസ്പെൻഷൻ. കൊല്ലം ജില്ലയിൽ Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സഹപ്രവർത്തകൻ ഒളിവിൽ
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനായ സുകാന്ത് ഒളിവിലാണ്. ലൈംഗിക ചൂഷണവും Read more

മുംബൈ സെൻട്രൽ, പൊലീസ് കൺട്രോൾ റൂം തകർക്കുമെന്ന് ഭീഷണി: 28-കാരൻ അറസ്റ്റിൽ
Mumbai bomb threat

മുംബൈ സെൻട്രലും പൊലീസ് കൺട്രോൾ റൂമും തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ 28-കാരനെ മുംബൈ പോലീസ് Read more

വഖഫ് ബിൽ ഇന്ന് രാജ്യസഭയിൽ
Waqf Bill

ലോക്സഭ പാസാക്കിയ വഖഫ് നിയമഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ന്യൂനപക്ഷ ക്ഷേമ Read more

വഖഫ് ബിൽ ചർച്ചയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തില്ല
Priyanka Gandhi Waqf Bill

ലോക്സഭയിൽ വഖഫ് ബിൽ ചർച്ച നടക്കുമ്പോൾ പ്രിയങ്ക ഗാന്ധി എത്തിയില്ല. കോൺഗ്രസ് വിപ്പ് Read more

ട്രംപിന്റെ ഇരട്ട അക്ക ഇറക്കുമതി നികുതി: ആഗോള വിപണിയിൽ ആശങ്ക
reciprocal tariffs

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ചുമത്തലാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനമെന്ന് വിദഗ്ധർ. Read more

എൻഎസ്എസ് ആസ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിന്റെ സന്ദർശനം
Rajeev Chandrasekhar NSS visit

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശനം നടത്തി. Read more

സ്വർണവിലയിൽ വീണ്ടും വർധന; പവന് 68,480 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധന. Read more

മോദിയെയും യോഗിയെയും വധിക്കാൻ ഭീഷണി: മുംബൈയിൽ യുവാവിന് രണ്ട് വർഷം തടവ്
assassination threat

മുംബൈ പോലീസിന് ഭീഷണി സന്ദേശം അയച്ചയാൾക്ക് രണ്ട് വർഷം തടവ്. പ്രധാനമന്ത്രി നരേന്ദ്ര Read more

കേരളത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rainfall Alert

കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, Read more