Headlines

Crime News, World

മയക്കുമരുന്നു കലർത്തി നൂഡില്‍സ് വിറ്റു; റസ്‌റ്റോറന്റുടമ അറസ്റ്റില്‍.

മയക്കുമരുന്നു കലർത്തി നൂഡില്‍സ് വിറ്റു
Photo Credit: REUTERS/Aly Song/CHINA

ചൈനയിൽ  ‘നാര്‍കോട്ടിക് ഫുഡ്’ വിവാദമായിക്കൊണ്ടിരിക്കുകയാണ്. ചൈനയിലെ റസ്‌റ്റോറന്റ് ഉടമകൾ ഭക്ഷണ പദാർത്ഥങ്ങളിൽ മയക്കുമരുന്ന് കലര്‍ത്തി ഉപഭോക്താക്കളെ മയക്കുമരുന്നിന് അടിമകൾ ആക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ് ഇത്തരമൊരു സംഭവം അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷണത്തില്‍ എന്തോ ലഹരിയുണ്ടെന്ന് ഒരുപഭോക്താവിന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ഇവിടുത്തെ ഒരു റസ്‌റ്റോറന്റ് പൊലീസ് അടച്ചു പൂട്ടിയിരുന്നു.

തുടർന്ന് പൊലീസും ആരോഗ്യ വകുപ്പും നടത്തിയ പരിശോധനയിൽ ഇവിടത്തെ നൂഡില്‍സില്‍ കറുപ്പ് (ഓപ്പിയം) ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അവീന്‍ ഷെല്ലുകള്‍ അരച്ചുചേര്‍ക്കുന്നതായി കണ്ടെത്തി. അതിനോടൊപ്പം വന്‍തോതില്‍ ഓപ്പിയം പൊടിയും കണ്ടെത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് റസ്‌റ്റോന്റ് അടച്ചു പൂട്ടുകയും കടയുടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചൈനീസ് നിയമപ്രകാരം അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിച്ചേക്കാവുന്ന കുറ്റമാണിത്. ഹോട്ടലുടമയ്ക്ക് ഓപ്പിയം എവിടെന്നിന്നുമാണ് ലഭിക്കുന്നതെന്ന് അന്വേഷണം നടത്തി വരികയാണ്.

Story highlight : Restaurant owner arrested for selling  Drugged noodles in China.

More Headlines

കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; ക്രൂരകൃത്യത്തിന് ശേഷം കീഴടങ്ങി
മൈനാഗപ്പള്ളി അപകടം: അജ്മൽ ക്രിമിനൽ ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഡോ. ശ്രീക്കുട്ടി; മദ്യപാനം സമ്മതിച്...
ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ പരിശീലകൻ അറസ്റ്റിൽ
യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ അറസ്റ്റിലായി; 15 വയസ്സുകാരിയെ പീഡിപ്പിച്ചു
പള്ളുരുത്തി സ്വദേശി ആദം ജോ ആൻറണിയെ കാണാതായ കേസ്: 54 ദിവസമായിട്ടും പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ല
പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
അമിത ജോലിഭാരം: 26 കാരി ചാർട്ടേഡ് അക്കൗണ്ടന്റ് മരിച്ചു; EY കമ്പനിക്കെതിരെ കുടുംബം പരാതി നൽകി
മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പുതിയ പരാതി; സെക്സ് മാഫിയ ബന്ധം ആരോപിച്ച് ബന്ധു

Related posts