മാനവികത മരിച്ചിട്ടില്ലാത്ത ലോകം.ഫുഡ് ഡെലിവറി ബോയെ കുറിച്ഛ് കുറിപ്പ് പങ്കുവെച്ച് യുവാവ്

നിവ ലേഖകൻ

food delivery boy
food delivery boy
Photo credit – Officechai

ഫുഡ് ഡെലിവറി ജനങ്ങൾക്കിടയിൽ വളരെയേറെ സ്ഥാനംപിടിച്ച ഒരു തൊഴിൽ മേഖലയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സമയ ക്രമീകരണങ്ങൾക്ക് അതീതമായി ഏതു കാലാവസ്ഥയിലും ഇഷ്ടഭക്ഷണം കൈകളിലേക്ക് എത്തിക്കുന്ന ഫുഡ് ഡെലിവറി ബോയ്കളെയും ഒട്ടുമിക്ക ജനങ്ങളും സ്നേഹത്തോടെ കാണുന്നു.


മെട്രോ സിറ്റി എന്നോ ഗ്രാമങ്ങൾ എന്നോ വ്യത്യാസമില്ലാതെ രാജ്യത്തെമ്പാടും ഫുഡ് ഡെലിവറി ബോയ് കളുടെ സാന്നിധ്യം നമുക്ക് കാണുവാൻ കഴിയും.

ഈ തൊഴിൽ മേഖലയിലേക്ക് കടന്നുവരുന്നവരുടെ എണ്ണം ചെറുതല്ല. വിദ്യാഭ്യാസത്തോടൊപ്പം പാർട്ട് ടൈം ആയി വരുന്നവർ ഒരുപാടാണ്. ലിംഗ പ്രായ ഭേദമന്യേ എല്ലാവരെയും ഈ തൊഴിൽമേഖലയിൽ നമുക്ക് കാണുവാൻ കഴിയും.

ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു യുവാവിൻറെ പോസ്റ്റ് വൈറലായിരിക്കുകയാണ്.


വിശന്ന് ഇരുന്നപ്പോൾ തൊട്ടടുത്ത ഒരു ഹോട്ടലിൽ നിന്നും സോമാറ്റോ വഴി ഷവർമ ഓർഡർ ചെയ്തു ഡെലിവറി ബോയ്ക്കായി കാത്തു നിൽക്കുകയായിരുന്നു അദ്ദേഹം.


സമയം ഒരുപാട് കഴിഞ്ഞതിനു ശേഷവും ഡെലിവറി ബോയെ കാണുവാൻ കഴിയാതെ വന്നപ്പോൾ ,മാപ്പിൽ നോക്കി.കുറച്ചധികം നേരം ആയി ആയി ഡെലിവറി ബോയിയുടെ വണ്ടി ഒരു സ്ഥലത്ത് തന്നെ നിർത്തിയിട്ടിരിക്കുകയാണ്.


എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാതെ നിൽക്കുന്ന സമയത്ത് ഒരു കോൾ വരുന്നു അത് ഡെലിവറി ബോയ് ആയിരുന്നു.

താൻ വീടിനടുത്ത് എത്തി എന്നു പറഞ്ഞ് കോൾ കട്ട് ചെയ്തു. പുറത്തിറങ്ങി ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച യുവാവിനെ അത്ഭുതപ്പെടുത്തിവേറെ ഒരാളുടെ ബൈക്കിന് പിറകിലിരുന്ന് ആയിരുന്നു ഡെലിവറി ബോയ് വന്നിരുന്നത്.


ആ സുഹൃത്ത് പറയുകയുണ്ടായി വരുന്ന വഴി ഒരു ആക്സിഡൻറ് സംഭവിക്കുകയും, എന്നിട്ടും ഹോസ്പിറ്റലിൽ പോകുവാൻ കൂട്ടാക്കാതെ ഈ ഫുഡ് ഡെലിവറി ചെയ്തിട്ട് മാത്രമേ പോകുവാൻ സാധിക്കു എന്ന് വാശിപിടിച് തന്റെ ബൈക്കിനു പുറകിൽ കയറിയതാണ് ഇദ്ദേഹം.

കാലിന് സാരമായി പരിക്കുണ്ടായിട്ടും ഡെലിവറി ബോയ് തൻറെ തൊഴിലിനോട് കാണിച്ച ആത്മാർത്ഥത അത്ഭുതപ്പെടുത്തുന്നതാണ്.

ഈ വിവരം പങ്കുവെച്ച കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നു

News highlight : Responsibility towards job by a food delivery boy

Related Posts
സംസ്ഥാനം വീണ്ടും കടക്കെണിയിലേക്ക്: 1000 കോടി രൂപ കൂടി വായ്പയെടുക്കാൻ സർക്കാർ
Kerala financial crisis

സംസ്ഥാന സർക്കാർ വീണ്ടും 1000 കോടി രൂപ വായ്പയെടുക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് Read more

രാഷ്ട്രീയ വിവാദങ്ങൾക്കിടെ ആഗോള അയ്യപ്പ സംഗമത്തിന് ഇന്ന് തുടക്കം
Global Ayyappa Sangamam

രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും ആഗോള അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയൻ Read more

മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽ കുമാർ രാജി വെച്ചു
Medical College Superintendent Resigns

തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽ കുമാർ രാജി വെച്ചു. Read more

ഏഷ്യാ കപ്പ്: അഫ്ഗാനിസ്ഥാനെ തകർത്ത് ശ്രീലങ്ക സൂപ്പർ ഫോറിൽ
Asia Cup Sri Lanka

ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ശ്രീലങ്ക സൂപ്പർ ഫോറിൽ പ്രവേശിച്ചു. ആറ് വിക്കറ്റിനാണ് Read more

ട്രാൻസ്ജെൻഡറല്ല, ഭാര്യ സ്ത്രീയെന്ന് തെളിയിക്കാൻ ശാസ്ത്രീയ രേഖകളുമായി മക്രോൺ
Brigitte Macron

ഫ്രഞ്ച് പ്രഥമ വനിത ബ്രിജിറ്റ് മക്രോൺ ട്രാൻസ്ജെൻഡറാണെന്ന ആരോപണങ്ങൾക്കെതിരെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ Read more

നാഗ്പൂരിൽ പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ
schoolboy kidnapped Nagpur

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പതിനൊന്ന് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സംഭവത്തിൽ കുട്ടിയുടെ നാട്ടുകാരായ മൂന്നുപേരെ Read more

സൗദിയിൽ വിൽക്കുന്ന നിസ്സാൻ മാഗ്നൈറ്റ് തിരിച്ചുവിളിക്കുന്നു; കാരണം ഇതാണ്
Nissan Magnite recall

സൗദി അറേബ്യയിൽ വിൽക്കുന്ന നിസ്സാൻ മാഗ്നൈറ്റ് വാഹനങ്ങൾ ബ്രേക്കിംഗ് പ്രശ്നങ്ങൾ കാരണം തിരിച്ചുവിളിക്കുന്നു. Read more

എം.എം. മണിയുടെ മകൾ സുമ സുരേന്ദ്രന് ഇരട്ട വോട്ടെന്ന് ആരോപണം
Double vote allegation

സി.പി.ഐ.എം രാജാക്കാട് ഏരിയ സെക്രട്ടറിയും എം.എം. മണിയുടെ മകളുമായ സുമ സുരേന്ദ്രന് ഇരട്ട Read more

ഏഷ്യാ കപ്പ്: അഫ്ഗാന്റെ രക്ഷകരായി നബിയും റാഷിദും; ലങ്കയ്ക്കെതിരെ തകര്പ്പന് ബാറ്റിംഗ്
Asia Cup Cricket

ഏഷ്യാ കപ്പില് ശ്രീലങ്കയ്ക്കെതിരായ മത്സരത്തില് അഫ്ഗാനിസ്ഥാന് 169 റണ്സെടുത്തു. മുഹമ്മദ് നബിയുടെയും റാഷിദ് Read more

ധർമ്മസ്ഥലയിൽ വീണ്ടും തലയോട്ടികൾ കണ്ടെത്തി; അന്വേഷണം ശക്തമാക്കി
Dharmasthala Skulls Found

ധർമ്മസ്ഥലയിലെ ബംഗ്ലഗുഡ്ഡ വനമേഖലയിൽ നടത്തിയ തിരച്ചിലിൽ രണ്ട് തലയോട്ടികൾ കൂടി കണ്ടെത്തി. ശുചീകരണ Read more