റിയൽമിയുടെ ഫ്ലാഗ്ഷിപ്പ് വിഭാഗത്തിലെ പുതിയ മോഡലായ റിയൽമി ജിടി 7 പ്രോ ചൈനയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ നവംബർ 26-ന് ഒരു ലോഞ്ചിങ് ഇവന്റിലൂടെ ഫോൺ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്വാൽകോമിന്റെ പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റുമായി ഇന്ത്യൻ വിപണിയിൽ എത്തുന്ന ആദ്യത്തെ ഫോണാകും ജിടി 7 പ്രോ. പതറാത്ത പെർഫോമൻസിനൊപ്പം കരുത്തുറ്റ ബാറ്ററിയുമാണ് ഈ മോഡലിന്റെ പ്രധാന സവിശേഷതകൾ.
ജിടി 7 പ്രോയുടെ പ്രധാന സവിശേഷതകളിൽ 120Hz റീഫ്രെഷ് റേറ്റുള്ള 6.78 ഇഞ്ച് 1.5K 8 ടി എൽപിടിഒ സാംസങ് എക്കോ ഓലെഡ് ഡിസ്പ്ലേയും ആൻഡ്രോയ്ഡ് 15 ഒഎസും ഉൾപ്പെടുന്നു. 50 എംപി സോണി ഐഎംഎക്സ് 906 ഒഐഎസ്, 8 എംപി അൾട്രാവൈഡ്, 50 എംപി 3x റിയർ എന്നിവ അടങ്ങുന്ന പിൻ കാമറ സെറ്റപ്പും 16 എംപി മുൻ കാമറയും ഫോണിന്റെ ഫോട്ടോഗ്രാഫി കഴിവുകൾ വർധിപ്പിക്കുന്നു. 120 വാട്ട് അതിവേഗ ചാർജിങ് പിന്തുണയുള്ള 6500 എംഎഎച്ച് ബാറ്ററിയും ഗുഡിക്സ് അൾട്രാസോണിക് ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്.
222 ഗ്രാം ഭാരമുള്ള ഈ ഫോണിൽ എൻഎഫ്സി, ഐപി 68+69 വാട്ടർപ്രൂഫ് റേറ്റിങ്, ഗൊറില്ല ഗ്ലാസ് 7, ഐആർ ബ്ലാസ്റ്റർ തുടങ്ങിയ നിരവധി പ്രീമിയം ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഫോണിന്റെ വില 42655 രൂപ മുതൽ ആരംഭിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷവോമി, ഐക്യൂ എന്നീ കമ്പനികളും സ്നാപ്ഡ്രാഗൺ 8 എലൈറ്റുമായി രംഗത്തുണ്ടെങ്കിലും ഇന്ത്യയിലെ രംഗപ്രവേശനം ഇവരാരും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Story Highlights: Realme GT 7 Pro with Snapdragon 8 Elite chipset to launch in India on November 26