സ്മാർട്ട്ഫോണുകളിലെ ചാർജിങ് പോർട്ടിന് അടുത്തുള്ള ചെറിയ ഹോൾ ഒരു രഹസ്യ മൈക്രോഫോൺ ആണെന്ന് നിങ്ങൾക്കറിയാമോ? ഈ ദ്വാരങ്ങൾ കേവലം ഡിസൈൻ എലമെന്റുകളല്ല, മറിച്ച് ഫോണിന്റെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമായ ഘടകമാണ്. കോളുകൾ ചെയ്യുമ്പോഴും, വീഡിയോകൾ എടുക്കുമ്പോഴും, വോയ്സ് റെക്കോർഡിംഗുകൾ ചെയ്യുമ്പോളുമെല്ലാം ശബ്ദം സ്വീകരിക്കുന്നത് ഈ ചെറിയ ദ്വാരങ്ങളിലൂടെയാണ്.
ചാർജിംഗ് പോർട്ടിന് സമീപം മൈക്ക് സ്ഥാപിക്കുന്നതിന് പിന്നിൽ നിർമ്മാതാക്കൾക്ക് തന്ത്രപരമായ കാരണങ്ങളുണ്ട്. ഫോൺ വിളിക്കുമ്പോൾ ഉപകരണം പിടിക്കുമ്പോൾ ഈ ഭാഗം നമ്മുടെ വായിക്ക് അടുത്തായി വരുന്നു, ഇത് ശബ്ദം വ്യക്തമായി സ്വീകരിക്കാൻ സഹായിക്കുന്നു. ചില ഫോൺ മോഡലുകളിൽ ഈ ദ്വാരം നോയിസ് റെഡ്യൂസറായും പ്രവർത്തിക്കുന്നു.
ബാക്ക്ഗ്രൗണ്ട് ശബ്ദങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്ന സെക്കൻഡറി മൈക്കായും ഇത് പ്രവർത്തിക്കുന്നു. കാറ്റും മറ്റ് ശബ്ദങ്ങളും മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കി ക്ലിയർ ആയ ശബ്ദം നൽകാൻ ഇത് സഹായിക്കുന്നു.
പല ആളുകളും ഈ ചെറിയ ഹോൾ സിം ട്രേ എജക്റ്റ് ചെയ്യാനുള്ളതാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇത് വളരെ സെൻസിറ്റീവ് ആയ ഒരു ഭാഗമാണ്. സിം ട്രേ എജക്റ്റ് ചെയ്യാനുള്ള ഹോളായി തെറ്റിദ്ധരിച്ച് എന്തെങ്കിലും വസ്തുക്കൾ ഇതിലേക്ക് കുത്തിയിടുന്നത് മൈക്രോഫോണിന് കേടുപാടുകൾ വരുത്തുന്നതിന് കാരണമാകും.
ഈ ദ്വാരം മൈക്രോഫോണിൻ്റെ ഭാഗമാണെന്ന് അറിയാതെ പലരും ഇതിനെക്കുറിച്ച് തെറ്റിദ്ധാരണകൾ വെച്ചുപുലർത്താറുണ്ട്. അതിനാൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധയും അവബോധവും ഉണ്ടായിരിക്കുന്നത് നല്ലതാണ്.
ഇവ കേവലം ചെറിയ ദ്വാരങ്ങൾ മാത്രമല്ല, സ്മാർട്ട്ഫോണിന്റെ പ്രവർത്തനത്തിൽ നിർണായക പങ്കുവഹിക്കുന്ന ഘടകങ്ങളാണ്.
Story Highlights: നിങ്ങളുടെ സ്മാർട്ട്ഫോണിലെ ചാർജിംഗ് പോർട്ടിന് അടുത്തുള്ള ചെറിയ ഹോൾ എന്തിനാണെന്ന് നിങ്ങൾക്കറിയാമോ?



















