യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്ത്തിയതായി റിസര്വ് ബാങ്ക് ഗവര്ണര് ശക്തികാന്ത ദാസ് അറിയിച്ചു. നിലവിലെ 2000 രൂപയില് നിന്ന് 5000 രൂപയായി ഒരു ദിവസം നടത്താന് കഴിയുന്ന ബാലന്സ് പരിധി വര്‍ധിപ്പിച്ചു. ഒക്ടോബര്‍ 31 മുതല് യുപിഐ ലൈറ്റ് അക്കൗണ്ടില് ഇഷ്ടമുള്ള തുക റീലോഡ് ചെയ്യാന് സാധിക്കും.
500 രൂപയില് താഴെയുള്ള പിന്-ലെസ് ഇടപാടുകള് നടത്താന് സഹായിക്കുന്നതാണ് യുപിഐ ലൈറ്റ്. ഇത് ദിവസം ഒരുതവണയെങ്കിലും യുപിഐ പെയ്മെന്റ് ഉപയോഗിക്കുന്നവര്ക്ക് ഏറെ സഹായകരമാണ്. നിലവില് 500 രൂപയില് താഴെ ഒരു ദിവസം നിരവധി പിന്-ലെസ് ഇടപാടുകള് നടത്താന് കഴിയും.
യുപിഐ ലൈറ്റ് ഉപയോഗിച്ച് പിന് നല്കാതെ തന്നെ ചെറിയ മൂല്യമുള്ള ഇടപാടുകള് നടത്താന് സാധിക്കും. ഉപയോക്താവിന് ആപ്പ് തുറന്ന് പേയ്മെന്റ് നടത്താന് കഴിയുന്ന തരത്തിലാണ് ക്രമീകരണം. ഇത് ഉപയോക്താക്കള്ക്ക് കൂടുതല് സൗകര്യപ്രദമായ രീതിയില് ചെറിയ തുകകള് കൈമാറാന് സഹായിക്കും.
Story Highlights: RBI increases UPI Lite wallet limit from Rs 2,000 to Rs 5,000 for PIN-less transactions up to Rs 500