പല ഉപഭോക്താക്കൾക്കും ഒന്നിലധികം ബാങ്കുകളിൽ അക്കൗണ്ടുകൾ ഉണ്ടാകാറുണ്ട്. ഓരോ ആവശ്യങ്ങൾക്കായി ആരംഭിച്ച ഈ അക്കൗണ്ടുകളിൽ ചിലത് പിന്നീട് ഉപയോഗിക്കാതെ വരുന്നു. ഇത്തരത്തിൽ പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ പണം കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ട്. 10 വർഷത്തിൽ കൂടുതലായി പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ പണം എങ്ങനെ വീണ്ടെടുക്കാമെന്ന് ആർബിഐ നിർദ്ദേശിക്കുന്നു.
പത്ത് വർഷത്തിൽ അധികമായി പ്രവർത്തനരഹിതമായിട്ടുള്ള അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാവുന്നതാണ്. ഈ ഫണ്ട് നിലവിൽ ആർബിഐയുടെ നിക്ഷേപക വിദ്യാഭ്യാസ ബോധവൽക്കരണ (DEA) ഫണ്ടിൽ ആയിരിക്കും ഉണ്ടാകുക. ഉപഭോക്താക്കൾക്ക് ഈ പണം ക്ലെയിം ചെയ്യാൻ സാധിക്കും. അതിനായുള്ള എളുപ്പവഴികൾ താഴെക്കൊടുക്കുന്നു.
ആദ്യം ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ പരിശോധിക്കാനായി https://udgam.rbi.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അതിനു സാധിക്കാത്തവർക്ക് ബാങ്കിൻ്റെ ഏതെങ്കിലും അടുത്തുള്ള ശാഖയിൽ പോകാവുന്നതാണ് . തുടർന്ന് നിങ്ങളുടെ കെവൈസി രേഖകൾ സമർപ്പിക്കുക.
കെവൈസി സമർപ്പിക്കാനായി ആധാർ കാർഡ്, പാസ്പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് പോലുള്ള രേഖകൾ ഉപയോഗിക്കാവുന്നതാണ്. കെവൈസി അപ്ഡേറ്റ് ചെയ്ത ശേഷം അക്കൗണ്ടിലുള്ള പണം പലിശയോടുകൂടി നിങ്ങൾക്ക് തിരിച്ചുകിട്ടും. അതിനാൽ, തങ്ങളുടെ അക്കൗണ്ടുകൾ പ്രവർത്തനരഹിതമായി കിടക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഈ സൗകര്യം പ്രയോജനപ്പെടുത്തുക.
Story Highlights: 10 വർഷത്തിൽ കൂടുതലായി പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ പണം എങ്ങനെ വീണ്ടെടുക്കാമെന്ന് ആർബിഐ നിർദ്ദേശിക്കുന്നു.



















