സർജറിക്ക് സൂക്ഷിച്ച രണ്ടു ലക്ഷം രൂപയും എലി കരണ്ടു; സഹായവുമായി മന്ത്രി.

Anjana

Updated on:

സർജറിക്ക് സൂക്ഷിച്ച തുക എലികരണ്ടു
സർജറിക്ക് സൂക്ഷിച്ച തുക എലികരണ്ടു

സർജറിക്ക് സൂക്ഷിച്ച രണ്ടു ലക്ഷം രൂപയും എലി കരണ്ടതിനെ തുടർന്ന് സഹായഹസ്തവുമായി മന്ത്രി എത്തി. തെലങ്കാനയിലാണ് സംഭവം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പച്ചക്കറി കച്ചവടക്കാരനായ ബൊക്കയ്യ റെഡ്യയുടെ പണമാണ് എലി കരണ്ടത്.
ആകെ നാല് ലക്ഷം രൂപയാണ്  ഇദ്ദേഹത്തിന്റെ സര്‍ജറിയുടെ ചിലവ്. പച്ചക്കറി വിറ്റ വകയിൽ രണ്ട് ലക്ഷം രൂപയും മറ്റുള്ളവരിൽ നിന്ന് കടംവാങ്ങിയ രണ്ടു ലക്ഷം രൂപയുമാണ് അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നത്.

കടം വാങ്ങിയ തുക ബാഗിലാക്കി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ തുകയാണ് എലി കരണ്ടത്. പണം എലി കരണ്ടതോടെ  എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു ബൊക്കയ്യ.

ബാങ്ക് അധികൃതരെ സമീപിച്ചപ്പോൾ മാറ്റി നൽകാനാകില്ലെന്നും റിസർവ് ബാങ്കിൽ അന്വേഷിക്കാനും പറഞ്ഞു.

 സംഭവം പുറത്തറിഞ്ഞതോടെയാണ് തെലുങ്കാനയിലെ ആദിവാസി-വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സത്യവതി റാഥോഡ് സഹായഹസ്തവുമായി എത്തിയത്. സർജറിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ബോക്കയ്യയ്ക്ക് നൽകുമെന്ന് മന്ത്രി അറിയിച്ചു.

  ഏകദിന പരമ്പരയും ഇന്ത്യയ്ക്ക്; ഇംഗ്ലണ്ടിനെതിരെ 142 റൺസിന്റെ കൂറ്റൻ ജയം

Story Highlights: rat destroyed money saved by a man for his surgery in telengana.

Related Posts
കിളിയൂർ കൊലപാതകം: ബ്ലാക്ക് മാജിക് സൂചനകൾ ശക്തം
Kiliyoor Murder

തിരുവനന്തപുരം വെള്ളറട കിളിയൂരിൽ ജോസിനെ കൊലപ്പെടുത്തിയ കേസിൽ ബ്ലാക്ക് മാജിക്കിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന Read more

കേരളത്തിൽ ആംബുലൻസ് നിരക്ക് ഏകീകരിച്ചു
Ambulance Charges

കേരളത്തിലെ ആംബുലൻസ് നിരക്കുകൾ ഗതാഗത വകുപ്പ് ഏകീകരിച്ചു. 600 രൂപ മുതൽ 2500 Read more

വ്യാജ കേര എണ്ണയ്‌ക്കെതിരെ കേരഫെഡിന്റെ മുന്നറിയിപ്പ്
Kerafed

കേരഫെഡിന്റെ 'കേര' വെളിച്ചെണ്ണയുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിൽ പ്രചരിക്കുന്നതായി കേരഫെഡ് മുന്നറിയിപ്പ് Read more

  മോദിയുടെ അമേരിക്ക സന്ദർശനം: ട്രംപുമായുള്ള കൂടിക്കാഴ്ച പ്രധാനം
ഉമ തോമസ് നാളെ ആശുപത്രി വിടും
Uma Thomas

46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം തൃക്കാക്കര എംഎൽഎ ഉമ തോമസ് നാളെ ആശുപത്രി Read more

ചേർത്തലയിൽ യുവതിയുടെ മരണം; കൊലപാതകമെന്ന് മകളുടെ മൊഴി, അച്ഛൻ കസ്റ്റഡിയിൽ
Cherthala Murder

ചേർത്തലയിൽ 46 കാരിയായ സജിയുടെ മരണം കൊലപാതകമാണെന്ന് മകളുടെ മൊഴി. ഭർത്താവ് സോണി Read more

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി; വ്യാപക പരിശോധന
bomb threat

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് വ്യാപകമായ പരിശോധന Read more

സൽമാൻ നിസാറിന്റെ സെഞ്ച്വറി തിളക്കം; കമാൽ വരദൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
Salman Nizar

കശ്മീരിനെതിരായ രഞ്ജി മത്സരത്തിൽ സൽമാൻ നിസാറിന്റെ സെഞ്ച്വറി ടീമിന് നിർണായകമായ ഒരു റൺ Read more

  ഷാഹിദ് കപൂറിന്റെ 'ദേവ' ബോക്സ് ഓഫീസിൽ തിളങ്ങുന്നു
വിദേശപഠനത്തിന് 160 കോടി: പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എൽഡിഎഫ് സർക്കാരിന്റെ കൈത്താങ്ങ്
foreign education

കഴിഞ്ഞ എട്ട് വർഷത്തിനിടെ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദേശപഠനത്തിനായി 160 കോടി രൂപ Read more

കുവൈറ്റിൽ വ്യാജ ഗതാഗത പിഴ വെബ്‌സൈറ്റുകൾക്കെതിരെ മുന്നറിയിപ്പ്
Kuwait Traffic Fines

കുവൈറ്റിൽ വ്യാജ ഗതാഗത പിഴ വെബ്‌സൈറ്റുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം Read more

അരുണാചലിൽ 32 വർഷത്തിനിടെ 110 മഞ്ഞുപാളികൾ അപ്രത്യക്ഷമായി
Glacier Loss

1988 മുതൽ 2020 വരെയുള്ള കാലയളവിൽ അരുണാചൽ പ്രദേശിൽ 110 മഞ്ഞുപാളികൾ അപ്രത്യക്ഷമായതായി Read more