Headlines

Crime News, Kerala News, Politics

രാമേശ്വരം കഫേ സ്ഫോടനം: നാല് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

രാമേശ്വരം കഫേ സ്ഫോടനം: നാല് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

എൻഐഎ രാമേശ്വരം കഫേ സ്ഫോടന കേസിൽ നാല് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. മുസ്സവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മതീൻ അഹ്‌മദ് താഹ, മാസ് മുനീർ അഹ്‌മദ്, മുസ്സമിൽ ഷരീഫ് എന്നിവരാണ് പ്രതികൾ. ഇതിൽ രണ്ട് പേർക്ക് ഐഎസ് ബന്ധമുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. താഹയും ഷാസിബും വ്യാജ രേഖകൾ ചമച്ചിരുന്നതായും കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അയോധ്യ പ്രാൺ പ്രതിഷ്ഠ ദിനത്തിൽ ബെംഗളൂരുവിലെ ബിജെപി ഓഫീസ്, മല്ലേശ്വരം എന്നിവിടങ്ങളിൽ ബോംബ് ആക്രമണം നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്നും എൻഐഎ അറിയിച്ചു. മുസമ്മിൽ ശരീഫാണ് സ്‌ഫോടനത്തിന്റെ ആസൂത്രകനെന്ന് എൻഐഎ മുൻപ് തന്നെ കണ്ടെത്തിയിരുന്നു.

ഈ വർഷം മാർച്ച് ഒന്നിനാണ് വൈറ്റ്ഫീൽഡ് ഏരിയയിലെ രാമേശ്വം കഫേയിൽ സ്ഫോടനം നടന്നത്. സംഭവത്തിൽ 10 പേർക്ക് പരുക്കേറ്റിരുന്നു. മാർച്ച് മൂന്നിന് കർണാടക പൊലീസിൽ നിന്നും എൻഐഎ കേസിന്റെ അന്വേഷണം ഏറ്റെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി എൻഐഎ വ്യക്തമാക്കി.

Story Highlights: NIA files chargesheet against four accused in Rameshwaram Cafe blast case, two with ISIS links

More Headlines

കൊല്ലം മൈനാഗപ്പള്ളി അപകടം: പ്രതികളെ പിടികൂടിയ ദൃശ്യങ്ങൾ പുറത്ത്; അജ്മലിനെ മർദ്ദിച്ചതിൽ കേസെടുക്കാൻ പ...
അനധികൃത പണം വരവ് തടയാൻ ശ്രമിച്ചതാകാം ആരോപണത്തിന് കാരണം: മലപ്പുറം മുൻ എസ്പി എസ് ശശിധരൻ
മലപ്പുറത്ത് എം പോക്‌സ് സംശയം: 38കാരൻ ചികിത്സയിൽ
വയനാട് ടൂറിസം പുനരുജ്ജീവിപ്പിക്കാൻ പുതിയ ക്യാമ്പയിൻ; മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു
പെൻഷൻ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മുൻ പഞ്ചായത്ത് മെമ്പർ കീഴടങ്ങി
കിടിലൻ നമ്പറിനായി 7.85 ലക്ഷം രൂപ: കേരളത്തിലെ ഏറ്റവും ഉയർന്ന തുകകളിലൊന്ന്
കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യവുമായി വീണാ ജോർജ് കേന്ദ്രമന്ത്രിയെ കാണും
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 74-ാം ജന്മദിനം: മൂന്നാം തവണയും പ്രധാനമന്ത്രിയായി തുടരുന്നു
കൊല്ലം മൈനാഗപള്ളി കേസ്: അജ്മലിനെ മർദിച്ചതിൽ കേസെടുക്കാൻ പൊലീസ്

Related posts

Leave a Reply

Required fields are marked *