ഐഎസിൽ ചേർക്കാൻ പ്രേരിപ്പിച്ച കേസ്: കുട്ടിയുടെ മാതാവ് പൊലീസ് നിരീക്ഷണത്തിൽ

നിവ ലേഖകൻ

Kerala ISIS case

**തിരുവനന്തപുരം◾:** തിരുവനന്തപുരം വെഞ്ഞാറമൂടിൽ 16-കാരനെ ഐഎസിൽ ചേർക്കാൻ പ്രേരിപ്പിച്ചെന്ന കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കുട്ടിയുടെ മാതാവ് കേരളത്തിൽ പൊലീസ് നിരീക്ഷണത്തിലാണ്. യുവതിയുടെ ആണ്സുഹൃത്തിന്റെ സഹോദരനും സംശയനിഴലിലുണ്ട്. കേസിൽ എൻഐഎയും വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുവതിയുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചു വരികയാണ്. നെടുമങ്ങാട് സ്വദേശിയായ യുവതി യുകെയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. ഇവരുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടാണ് മതം മാറ്റം നടന്നതെന്ന് പൊലീസ് പറയുന്നു. അവിടെ വെച്ചാണ് ഇവർ ഒരു ആണ്സുഹൃത്തിനെ പരിചയപ്പെടുന്നത്.

കുട്ടിയെ ഐഎസിൽ ചേർക്കാൻ പ്രേരിപ്പിച്ചത് സുഹൃത്താണെന്നാണ് സംശയം. കുട്ടിയെ പത്താം ക്ലാസ്സിൽ യുകെയിൽ കൊണ്ടുപോയ സമയത്ത്, ഐഎസിൽ ചേരാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ സുഹൃത്ത് കാണിച്ചു കൊടുത്തു. പിന്നീട് കുട്ടിയെ നാട്ടിലെത്തിച്ച് ആറ്റിങ്ങലിലുള്ള മദ്രസയിലാക്കി.

സംഭവത്തിൽ യുവതിയുടെ സുഹൃത്തിന്റെ സഹോദരനും സംശയ നിഴലിലാണ്. ഇയാൾ കനകമല കേസിലെ പ്രതിയാണെന്നും പൊലീസ് പറയുന്നു. കനകമല കേസുമായി ബന്ധപ്പെട്ട് ഇയാളെ ഡൽഹിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെയും പൊലീസ് നിരീക്ഷിച്ചു വരികയാണ്.

കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് മദ്രസ അധികൃതർ അമ്മയുടെ വീട്ടിൽ വിവരമറിയിച്ചു. ഇതോടെ അമ്മയുടെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ യുഎപിഎ ചുമത്തി കേസ് അന്വേഷിക്കുകയാണ്. കുട്ടിയെ കേരളത്തിൽ സ്വീകരിച്ചതും ആറ്റിങ്ങലിലെ മതപഠനശാലയിൽ ആക്കിയതും ഇയാളാണ്.

  സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; പവന് 92,000-ൽ താഴെ

കേസിന്റെ ഗൗരവം കണക്കിലെടുത്ത് അതീവ രഹസ്യമായിട്ടാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കുട്ടിയെ ഐഎസിൽ ചേർക്കാൻ പ്രേരിപ്പിച്ചത് ഇയാളുടെ സമ്മർദ്ദം മൂലമാണെന്ന് പൊലീസിന് സംശയമുണ്ട്. യുവതിയുടെ വിവരങ്ങൾ തേടി എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

story_highlight: Mother of 16-year-old boy, who was persuaded to join ISIS, is under police surveillance in Kerala.

Related Posts
പൊതുവിദ്യാഭ്യാസ ഓഫീസുകളിൽ വ്യാപക ക്രമക്കേട്; വിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തൽ
education office corruption

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ Read more

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: സി.പി.ഐയും സുപ്രീം കോടതിയിലേക്ക്
voter list revision

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സി.പി.ഐ സുപ്രീംകോടതിയിലേക്ക്. എസ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് Read more

കേരളത്തിൽ സ്വർണവില കുറഞ്ഞു; പവന് 120 രൂപ കുറഞ്ഞു
gold price today

സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞപ്പോള് ഗ്രാമിന് Read more

  ബിജെപി പ്രവർത്തകന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ
നടി ആക്രമിക്കപ്പെട്ട കേസ്: വിധി തീയതി ഇന്ന് തീരുമാനിക്കും
Actress attack case

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറയാനുള്ള തീയതി ഇന്ന് വിചാരണ കോടതി Read more

കല്ലായിൽ സ്ഥാനാർത്ഥിയില്ലാതെ കോൺഗ്രസ്; വി.എം. വിനുവിന് പകരക്കാരനില്ല, ബൈജു സ്ഥാനാർത്ഥി
local body election

കല്ലായിൽ വി.എം. വിനുവിന് പകരക്കാരനായി പൊതുസമ്മതനായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. എഴുത്തുകാരൻ Read more

ഇടുക്കി വാഴത്തോപ്പ് അപകടം: ഡ്രൈവർ അറസ്റ്റിൽ, സംസ്കാരം ഇന്ന്
Idukki school bus accident

ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർത്ഥി ബസ് കയറി Read more

കൊല്ലത്ത് ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്നതിനെ ചൊല്ലി ബിജെപി-സിപിഐഎം സംഘർഷം; ബിജെപി പ്രവർത്തകന് വെട്ടേറ്റു
BJP-CPIM clash

കൊല്ലം പുനലൂരിൽ ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. Read more

വിമത സ്ഥാനാർത്ഥിയായ കെ.ശ്രീകണ്ഠനെ സി.പി.ഐ.എം പുറത്താക്കി
CPIM expels rebel candidate

തിരുവനന്തപുരം കോർപ്പറേഷനിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ. ശ്രീകണ്ഠനെ സി.പി.ഐ.എം പാർട്ടിയിൽ നിന്ന് Read more

  ഡൽഹി സ്ഫോടനത്തിൽ ലഷ്കർ ബന്ധം തേടി എൻഐഎ; ഒരാൾ അറസ്റ്റിൽ
ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി വി.എം.വിനു; സിനിമയിലേക്ക് മടങ്ങാനൊരുങ്ങുന്നു
VM Vinu

വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് പ്രതികരണവുമായി Read more

എസ്. സുരേഷിനെതിരായ ആരോപണത്തിൽ പ്രതികരണവുമായി മഹിളാ മോർച്ച നേതാവ്
Perigamala cooperative scam

പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘം തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ എസ്. Read more