Headlines

Kerala Government, Kerala News, Politics

നിയമസഭ കയ്യാങ്കളി കേസ്: മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്.

നിയമസഭ കയ്യാങ്കളി കേസ് ചെന്നിത്തല

നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു. പ്രോസിക്യൂട്ടറെ  മാറ്റണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നടിയെ ആക്രമിച്ച കേസിലും സൗമ്യ വധക്കേസിലും വാദിച്ച പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ് സുരേശനെ നിയമിക്കണമെന്ന് കത്തിൽ  നിർദ്ദേശിച്ചു.

നിലവിലെ വക്കീലന്മാരോ പ്രോസിക്യൂട്ടറോ വാദിച്ചാൽ കേസിൽ അട്ടിമറി സാധ്യതയുണ്ടെന്നും പ്രഹസനം മാത്രമാകുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കേസിൽ പ്രതികളായ 6 ഇടത് എംഎൽഎമാരും നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. നിയമസഭാ പരിരക്ഷ ലഭിക്കില്ലെന്നും വിചാരണ നേരിടണമെന്നും സുപ്രീം കോടതി വിമർശിച്ചു.

2015 മാർച്ച് 13 ന് കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നടന്ന നാടകീയ സംഭവങ്ങളാണ് വിവാദമായത്.

Story Highlights: Ramesh Chennithala sent letter to CM about assembly Ruckus case

More Headlines

കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; ക്രൂരകൃത്യത്തിന് ശേഷം കീഴടങ്ങി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം: വിജയശതമാനം കുറഞ്ഞു, ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ തീരുമാനം
തിരുപ്പതി ലഡു മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന് ചന്ദ്രബാബു നായിഡു; വൈഎസ്ആർ കോൺഗ്രസ് തിരിച്ചടിച്ചു
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സിപിഎം നേതാക്കളുടെ വിടുതല്‍ ഹര്‍ജി തള്ളി
അന്ന സെബാസ്റ്റ്യൻ്റെ മരണം: കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ പരിശീലകൻ അറസ്റ്റിൽ
യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ അറസ്റ്റിലായി; 15 വയസ്സുകാരിയെ പീഡിപ്പിച്ചു
പള്ളുരുത്തി സ്വദേശി ആദം ജോ ആൻറണിയെ കാണാതായ കേസ്: 54 ദിവസമായിട്ടും പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ല
എൻസിപിയിൽ മന്ത്രിമാറ്റം സാധ്യത; നേതാക്കൾ നാളെ ശരത്ത് പവാറിനെ കാണും

Related posts