Headlines

Kerala News, Politics

എഐസിസിയിൽ സ്ഥാനം ചോദിച്ചെന്നും തരാമെന്നുമുള്ള വാർത്തകൾ നൽകി അപമാനിക്കരുത്: ചെന്നിത്തല.

എഐസിസിയിൽ സ്ഥാനം ചോദിച്ചിട്ടില്ല ചെന്നിത്തല

എഐസിസിയിൽ താൻ സ്ഥാനം ചോദിച്ചിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനം ലഭിക്കുമെന്ന വാർത്തകൾ നൽകി അപമാനിക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താൻ ഒരു സ്ഥാനവും ചോദിച്ചിട്ടില്ലെന്നും തരാമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസിൽ പ്രവർത്തിക്കാൻ സ്ഥാനങ്ങളുടെ ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു. കേരളത്തിൽ കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

അതേസമയം നിയമസഭ കയ്യാങ്കളി കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തടസ്സഹർജി നൽകാൻ രമേശ് ചെന്നിത്തലയ്ക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. സുപ്രീം കോടതി വരെ നിയമ പോരാട്ടം നടത്തിയതിനാൽ തനിക്ക് അവകാശം ഉണ്ടെന്നായിരുന്നു മറുവാദം.

Story Highlights: Ramesh Chennithala about position in AICC.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts