കെ.പി. അനിൽകുമാറിന് നിരവധി അവസരങ്ങൾ കൊടുത്തിട്ടും പാർട്ടി വിട്ടു പോയത് ദൗർഭാഗ്യകരമെന്ന് മുൻ കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തല. മാർക്സിസ്റ്റ് പാർട്ടിയിലേക്ക് പോയവരെല്ലാം തിരിച്ചെത്തിയ ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ നിന്നും സിപിഎമ്മിലേക്ക് നേതാക്കൾ പോകുന്നതിനെ തുടർന്ന് എതിർപ്പ് പ്രകടിപ്പിച്ച് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. കോൺഗ്രസിലെ കടുത്ത നടപടികളാണ് തിരിച്ചടിക്ക് കാരണമെന്ന് മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.
പി.എസ്. പ്രശാന്തും കെ പി അനിൽകുമാറും ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടി വിടുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നെന്ന് മുൻ കെപിസിസി അദ്ധ്യക്ഷൻമാർ ഉൾപ്പെടെ പറഞ്ഞു.
കൂടാതെ പാർട്ടി വിട്ടു പോകുന്നവർ പോകട്ടെയെന്ന നിലപാട് നേതൃത്വത്തിന് ചേർന്നതല്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. പാർട്ടി വിടുന്നവരെ സ്വീകരിക്കാൻ സിപിഎം തയ്യാറായി നിൽക്കുന്നത് ഗുരുതരമായി കാണണമെന്ന് നേതാക്കൾ പറഞ്ഞു.
Story Highlights: Ramesh Chennithala about KP Anilkumar issue