അമേരിക്കൻ ഗായകൻ ആർ. കെല്ലി എന്ന റോബർട്ട് സിൽവെസ്റ്റെർ കെല്ലി തന്റെ ജനപ്രീതി ഉപയോഗിച്ച് 20 വർഷത്തോളം സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് ന്യൂയോർക്കിലെ ഏഴംഗ കോടതി കണ്ടെത്തി.
ലൈംഗിക ചൂഷണത്തിനു ഇരയായവർ ഏറെയും കെല്ലിയുടെ പരിപാടികൾആസ്വദിക്കാനെത്തിയവരാണ്.
സംഗീതരംഗത്തെ തുടക്കാരായവരെ പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ പലരെയും കെല്ലി തന്റെ ചൂഷണത്തിനു ഇരയാക്കുകയായിരുന്നു.പെൺവാണിഭമുൾപ്പെടെ കെല്ലിക്കെതിരായ ഒമ്പതു കുറ്റങ്ങളും തെളിഞ്ഞതായാണ് കോടതി വിധി.
സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നിവയാണ് കെല്ലിക്കെതിരായ മറ്റു കുറ്റങ്ങൾ.
ജീവപര്യന്തവും തടവുശിക്ഷയുമാണ് കെല്ലിക്ക് ലഭിക്കുക.മേയ് 4 ആം തീയതി വിധി പ്രഖ്യാപിക്കും.
Story highlight : R. Kelly American singer found guilty in sex trafficking trial.