ഭീകരരെ ഉപയോഗിച്ചുള്ള നിഴൽയുദ്ധം അനുവദിക്കില്ല ; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ക്വാഡ് കൂട്ടായ്മ.

Anjana

shadow war pakistan terrorist
shadow war pakistan terrorist
Photo Credit: AP /Evan Vucci

കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ ചേർന്ന ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിൻ്റെ ഉച്ചകോടിയിലാണ് ഭീകരരെ ഉപയോഗിച്ചുള്ള നിഴൽ യുദ്ധം അനുവദിക്കില്ലെന്ന പ്രസ്താവന പുറത്തു വന്നത്.
അഫ്ഗാനിസ്ഥാന്റെ കാര്യത്തിൽ സഹകരിച്ച് നീങ്ങാനും  ക്വാഡ് രാജ്യങ്ങൾ ഉച്ചക്കോടിയിൽ തീരുമാനമെടുത്തു.

ഒരു രാജ്യത്തെയും ആക്രമിക്കാൻ അഫ്ഗാനിസ്ഥാനെ ഉപയോഗിക്കരുതെന്നും അഫ്ഗാനിസ്ഥാൻ വഴി ഭീകരർക്ക് പരിശീലനവും പണവും നൽകരുതെന്നുമുള്ള ആവശ്യം ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ്മ മുന്നോട്ടുവച്ചു.അതിർത്തി കടന്നുള്ള ഭീകരവാദങ്ങൾ ഒറ്റക്കെട്ടായി നിന്ന് തടുക്കുമെന്നും സംയുക്ത പ്രസ്താവനയിൽ ക്വാഡ് രാജ്യങ്ങൾ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഫ്​ഗാനിലെ സാധാരണക്കാരായ പൗരൻമാ‍ർക്കൊപ്പമാണ് ഞങ്ങൾ നിലകൊള്ളുന്നതെന്നും അവിടുത്തെ സ്ത്രീകൾക്കും കുട്ടികൾക്കും മതന്യൂനപക്ഷങ്ങൾക്കും അവരുടെ എല്ലാ സ്വാതന്ത്രവും അവകാശവും ഉറപ്പാക്കണമെന്നും  ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.

വൈറ്റ് ഹൗസിൽ ചേ‍ർന്ന ക്വാഡ് രാഷ്ട്രത്തലവൻമാരുടെ യോ​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് സംസാരിക്കാൻ ജോ ബൈഡൻ ആദ്യം ക്ഷണിച്ചത്.അഫ്​ഗാനിസ്ഥാനിലെ സാഹചര്യമാണ് ഉച്ചക്കോടിയിൽ പ്രധാനമായും ച‍ർച്ച ചെയ്യപ്പെട്ടത്.

Story highlight :  Quad-team warned Pakistan that  would not allow  shadow war with terrorists.